ഇന്ത്യൻ സിനിമ സല്‍മാൻ ഖാൻ സിനിമകളുടെ പേരില്‍ ഓര്‍മ്മിക്കപ്പെടാൻ പാടില്ല: നസറുദ്ദീൻ ഷാ

By Web TeamFirst Published Oct 31, 2018, 12:49 PM IST
Highlights

സിനിമകള്‍ അതാത് കാലത്തെ രേഖപ്പെടുത്തി വയ്‍ക്കാനുള്ളതും ഭാവിയിലേക്കുള്ളതുമാകണമെന്നും നടൻ നസറുദ്ദീൻ ഷാ. കുറേക്കാലം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ 2018നെ സല്‍മാൻ ഖാൻ സിനിമകളെ വച്ച് വിലയിരുത്താൻ പാടില്ലെന്നും നസറുദ്ദീൻ ഷാ പറയുന്നു.

സമൂഹത്തെ മാറ്റാനോ വിപ്ലവം കൊണ്ടുവരാനോ സിനിമയ്ക്ക് കഴിയുമെന്ന് ഞാൻ കരുതുന്നില്ല. സിനിമ പഠന മാധ്യമമാണെന്നും എനിക്ക് ഉറപ്പില്ല. ഡോക്യുമന്ററികള്‍ക്ക് പഠനമാധ്യമമാകാൻ പറ്റുമായിരിക്കും. ഫീച്ചര്‍ സിനിമകള്‍ക്ക് പറ്റില്ല. ജനങ്ങള്‍ സിനിമ കാണും, അത് മറക്കും. സിനിമകള്‍ക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം അത് എടുക്കുന്ന കാലത്തെ രേഖപ്പെടുത്താനാകും എന്നാണ്- നസറുദ്ദീൻ ഷാ പറയുന്നു.അതുകൊണ്ടാണ് എ വെനെസ്ഡേയിലൊക്കെ ഞാൻ അഭിനയിച്ചത്. അത്തരം സിനിമകളില‍ അഭിനയിക്കുന്നത് എന്റെ ഉത്തരവാദിത്തമായി കാണുന്നു.  2018 എങ്ങനെയായിരുന്നുവെന്ന് ജനങ്ങള്‍ അറിയണം. 200 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ സല്‍മാൻ ഖാൻ സിനിമകള്‍ മാത്രം കണ്ടാല്‍ പോര. ഇന്ത്യ അങ്ങനെ അല്ല. സിനിമകള്‍ ഭാവിയിലേക്ക് ഉള്ളതാണെന്നും നസറുദ്ദീൻ ഷാ പറയുന്നു.

click me!