
പഞ്ചാബി, ഭോജ്‌പുരി ഗ്രാമീണ നാടോടി ഈണങ്ങളുടെ സ്വാധീനം ഇരുരാജ്യങ്ങളിലെയും ചലച്ചിത്ര ഗാനങ്ങളിലുണ്ട്. എന്നാല്‍ അയല്‍ക്കാരന്‍ കൈവച്ച ശേഷമേ പലപ്പോഴും ഇന്ത്യന്‍ സംഗീത സംവിധായകരുടെ ശ്രദ്ധ ഇത്തരം പരമ്പാരഗത ഈണങ്ങളില്‍ പതിഞ്ഞിട്ടുള്ളുവെന്നതാണ് യാതാര്‍ത്ഥ്യം. അതും നാടോടി ഈണങ്ങളുടെ ചുവടുപിടിച്ച് പാക്ക് സംഗീത സംവിധായകര്‍ സൃഷ്ടിച്ച ഈണങ്ങളെപ്പോലും അതേപടി പകര്‍ത്തുകയും ചെയ്തു ചിലര്‍!
'ലാര്‍ക്കാ ബദനാം ഹുവാ ഹസീനാ തേരേ ലിയേ' എന്നു പാടിപ്പറഞ്ഞ് കാമുകിയുടെ പിന്നാലെ ഓടിനടന്ന് ഒടുവില്‍ പൊലീസ് പിടിക്കുന്നതു വരെ കാണികളെ ചിരിപ്പിക്കുന്ന ഒമര്‍ ഷെരീഫിനെയും കൂട്ടരെയും ഇന്ത്യക്കാരന് അറിയില്ലെങ്കിലും പാക്കിസ്ഥാന്‍കാരന്‍ മറക്കാനിടയില്ല.
'ഓ സനം കുജാ ബെരി' (ഷീന്‍ 2004) വന്നത് പാക്കിസ്ഥാനും അപ്പുറത്തുള്ള അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ്. 'ഓഹ് ഖാനും കുജാ ബെരി' എന്ന അഫ്‌ഗാന്‍ നാടോടി ഗാനത്തിന്റെ ശീലുകള്‍ കടം വാങ്ങിയുണ്ടാക്കിയ പാട്ടാണിത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ