
താന്‍ കാണാന്‍ പോകുന്നത് കൊണ്ട് ഒരു ദോഷവും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ദിലീപിനെ ജയലില്‍ സന്ദര്‍ശിക്കാതിരുന്നതെന്നു ഇന്നസെന്‍റ്. എം.പിയായതിനലാണ് ഞാന്‍ ജയിലില്‍ പോകാതിരുന്നത്. അമ്മയുടെ പ്രസിഡന്‍റ് മാത്രമായിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് പോയി കാണുമായിരുന്നു എന്നും ഒരു സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്നസന്‍റ് പറഞ്ഞു.
ഞാന്‍ കാണാന്‍ പോയത് കൊണ്ട് അവന് ഒരു ദോഷവും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു
സ്വന്തം മകന്‍ കൊലപാതകിയാണെങ്കിലും അച്ഛന്‍ പോയി കാണില്ലേ എന്നും ഇന്നസെന്‍റ് ചോദിക്കുന്നു. ദിലീപിനെ ആരെല്ലാം ജയിലിൽ പോയി കണ്ടോ അവര്‍ക്കെല്ലാം കാണാനുളള അവകാശമുണ്ട്. ഇനിയും പോയി കാണാം. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരി ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്ന രീതിയിലുളള വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാനാണ് ഞാൻ മാറി നിന്നത്. അത് ദിലീപിനും അറിയാമെന്നും ഇന്നസെന്‍റ് അഭിമുഖത്തില്‍ പറഞ്ഞു.
അവരുടെ ഭാവിവരനെയും വിളിച്ച് സംസാരിച്ചിരുന്നു
ഞാന്‍ കാണാന്‍ പോയത് കൊണ്ട് അവന് ഒരു ദോഷവും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നും ഇന്നസെന്‍റ് എംപി കൂട്ടിച്ചേര്‍ത്തു. ഇരയായ സഹപ്രവര്‍ത്തകയുടെ വിവരങ്ങളും തിരക്കിയിരുന്നു. ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയിരുന്നു. അവരുടെ ഭാവിവരനെയും വിളിച്ച് സംസാരിച്ചിരുന്നു എന്നും ഇന്നസെന്‍റ് വെളളിനക്ഷത്രം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ