
ഇഷ്‍ടമില്ലാത്തവരെ ഒതുക്കുന്ന പതിവ് മലയാള സിനിമയിലുണ്ടെന്ന് നടി ഭാവന. തനിക്കും അത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഭാവന കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അനിഷ്‍ടം തോന്നുന്നവരെ ഒതുക്കുകയെന്നത് മലയാള സിനിമയുടെ രീതീയാണെന്ന് ഭാവന പറഞ്ഞു. തനിക്ക് മാത്രമല്ല പലർക്കും ഈ ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഡബ്യുസിസി പോലുളള സംഘടനകൾ സിനിമയിൽ നല്ലതാണ്. കന്നട സിനിമാ നിർമാതാവായ നവീനുമായുളള നിശ്ചയിച്ചുറപ്പിച്ച വിവാഹം ഉടൻ ഉണ്ടാകുമെന്നും ഭാവന പറഞ്ഞു.
ആദം ജോൺ എന്ന ഓണച്ചിത്രത്തിലെ നായികാവേഷത്തിലൂടെ വന്‍ തിരിച്ചുവരവാണ് ഭാവനയുടേത്. ഭാവനയുമായുള്ള് അഭിമുഖം ഇന്ന് 6: 30ന് സംപ്രേഷണം ചെയ്യാൻ ഏഷ്യാനെറ്റ് ന്യൂസ് തീരുമാനിച്ചിരുന്നു. ഇതിനായി പരസ്യവും നൽകിയിരുന്നു. എന്നാൽ അഭിമുഖത്തിന്‍റെ പൂർണരൂപം പുറത്തുവിടരുതെന്ന ഭാവനയുടെ അഭ്യർഥനയെത്തുടർന്ന് പിൻവലിക്കുകയായിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ