എ ആര്‍ മുരുഗദോസ് ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ രജനികാന്ത്!

Published : Feb 21, 2019, 06:32 PM IST
എ ആര്‍ മുരുഗദോസ് ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ രജനികാന്ത്!

Synopsis

എ ആര്‍ മുരുഗദോസ്സിന്റെ പുതിയ സിനിമയില്‍ നായകൻ രജനികാന്ത് ആണ്. ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരിക്കും രജനികാന്ത് അഭിനയിക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

എ ആര്‍ മുരുഗദോസ്സിന്റെ പുതിയ സിനിമയില്‍ നായകൻ രജനികാന്ത് ആണ്. ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരിക്കും രജനികാന്ത് അഭിനയിക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പൊലീസ് ഉദ്യോഗസ്ഥനായും സാമൂഹ്യപ്രവര്‍ത്തകനായും ആയിരിക്കും രജനികാന്ത് അഭിനയിക്കുക. നയൻതാരയായിരിക്കും നായിക. എ ആര്‍ മുരുഗദോസ് - രജനികാന്ത് ചിത്രം ഒരു പൊളിറ്റിക്കല്‍ ചിത്രമായിരിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിഷേധിച്ച് എ ആര്‍ മുരുഗദോസ് തന്നെ പിന്നീട് രംഗത്ത് എത്തിയിരുന്നു. ഒരു മാസ് എന്റര്‍ടെയ്‍നറായിരിക്കുമെന്നും എല്ലാത്തരം പ്രേക്ഷകരെയും ആകര്‍‌ഷിക്കുന്നതായിരിക്കും ചിത്രമെന്നുമാണ് എ ആര്‍ മുരുഗദോസ് പറയുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. അനിരുദ്ധ് രവിചന്ദെര്‍ ആയിരിക്കും സംഗീത സംവിധാനം നിര്‍വഹിക്കുക. എ ആര്‍ മുരുഗദോസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ ഹിറ്റായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിയേറ്ററുകളില്‍ ചിരിയുടെ ഭൂകമ്പം; മികച്ച പ്രതികരണങ്ങളുമായി 'അടിനാശം വെള്ളപൊക്കം' പ്രദര്‍ശനം തുടരുന്നു
ഐഎഫ്എഫ്കെയിൽ 'അവൾക്കൊപ്പം' ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തകരും ഡെലിഗേറ്റുകളും