സിദ്ധിഖിന്റെയും കെപിഎസി ലളിതയുടെയും പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹമെന്ന് ജഗദീഷ്

By Web TeamFirst Published Oct 16, 2018, 9:15 PM IST
Highlights

സിദ്ധിഖിന്റെയും കെപിഎസി ലളിതയുടെയും വാര്‍ത്തസമ്മേളനത്തിനെതിരെ ജഗദീഷ്. സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ അഭിപ്രായം താരസംഘടനയായ അമ്മയുടേതല്ലെന്നും അമ്മയുടെ ഔദ്യോഗിക വക്താവ് താന്‍ തന്നെയെന്നും ജഗദീഷ് വ്യക്തമാക്കുന്നു.

സിദ്ധിഖിന്റെയും കെപിഎസി ലളിതയുടെയും വാര്‍ത്തസമ്മേളനത്തിനെതിരെ ജഗദീഷ്. സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ അഭിപ്രായം താരസംഘടനയായ അമ്മയുടേതല്ലെന്നും അമ്മയുടെ ഔദ്യോഗിക വക്താവ് താന്‍ തന്നെയെന്നും ജഗദീഷ് വ്യക്തമാക്കുന്നു.

നടികള്‍ക്കെതിരെ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. കെപിഎസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സത്രീവിരുദ്ധമാണ്, അത് വേദനയോടെ മാത്രമേ കേട്ടിരിക്കാനാവുകയുള്ളു. ആക്രമിക്കപ്പെട്ട നടി മാപ്പുപറഞ്ഞിട്ട് മാത്രമേ സംഘടനയിലേക്ക് കയറാവു എന്ന് പറഞ്ഞത് വേദനാജനകമാണ്. ചട്ടങ്ങള്‍ക്കപ്പുറം ധാര്‍മ്മികതയിലൂന്നിയ നിലപാടായിരിക്കും അമ്മ സ്വീകരിക്കുക. ജനറല്‍ ബോഡി വിളിക്കുന്നത് ഒരാള്‍ക്ക് മാത്രം തീരുമാനിക്കാവുന്ന കാര്യമല്ല. സിദ്ധിഖിന്‍റെ ധാർഷ്ട്യം നിറഞ്ഞ പരാമർശങ്ങൾക്ക് മാപ്പ് ചോദിക്കുന്നതായും ജഗദീഷ് പറഞ്ഞു.

പ്രസിഡന്റിനൊപ്പം നമ്മള്‍ എല്ലാവരുമുണ്ട്. അതില്‍ കവിഞ്ഞ ഒരു പോസ്റ്റ്  അമ്മയില്‍ ഉണ്ടെന്നു ഞാന്‍  വിശ്വസിക്കുന്നില്ല. ഭീഷണിയുടെ സ്വരം അമ്മയില്‍ വിലപ്പോവില്ല. അച്ചടക്കം പാലിക്കുന്നതിനൊപ്പം എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഉണ്ടാകണമെന്നും ജഗദീഷ് പറഞ്ഞു. ഞാന്‍ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല. സുഹൃത്തുക്കള്‍ക്ക് വേണ്ടി വാദിക്കുന്നത് നല്ല കാര്യം. എന്നാല്‍ അതിന്റെ പിന്നില്‍ ഗൂഢാലോചന പാടില്ല. എല്ലാവരുടെയും ചരിത്രം തന്റെ കൈയിലുണ്ടെന്നും ജഗദീഷ് പറഞ്ഞു.


ദിലീപിനെ അനുകൂലിച്ചും അമ്മയുടെ പൊതു നിലപാടിനും വിരുദ്ധമായും സിദ്ധിഖും കെപിഎസി ലളിതയും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനം രൂക്ഷമായ പ്രതിഷേധത്തിനാണ് കാരണമായത്.

click me!