അതേ നവരസങ്ങള്‍; അതിലും തീവ്രമായി അവതരിപ്പിച്ച് വീണ്ടും ജഗതി; വീഡിയോ

Published : Nov 24, 2018, 05:31 PM ISTUpdated : Nov 24, 2018, 05:32 PM IST
അതേ നവരസങ്ങള്‍; അതിലും തീവ്രമായി അവതരിപ്പിച്ച് വീണ്ടും ജഗതി; വീഡിയോ

Synopsis

ഉദയനാണ് താരത്തിലെ ’പച്ചാളം ഭാസി’ അവതരിപ്പിക്കുന്ന നവരസങ്ങളാണ് ജഗതി വീണ്ടും അവതരിപ്പിച്ചത്. പഴയ അതേ തീവ്രതയോടെയുള്ള ജഗതിയുടെ ഭാവങ്ങള്‍ ചലച്ചിത്രപ്രേമികള്‍ ആഘോഷമാക്കുകയാണിപ്പോള്‍

തിരുവനന്തപുരം: മലയാളികളെ മനസ്സറിഞ്ഞ് ചിരിച്ചിച്ച ജഗതി ശ്രീകുമാര്‍ നേരിടേണ്ടിവന്ന വാഹനാപകടം ഏവരെയും ഇപ്പോഴും വേദനിപ്പിക്കുകയാണ്. ആ തമാശകള്‍ വെള്ളിത്തിരയില്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് സിനിമാ പ്രേമികള്‍. വാഹനാപകടത്തില്‍ നിന്ന് ജീവിതത്തിലേക്ക് ചിരിച്ചുകൊണ്ട് കടന്നെത്തിയെങ്കിലും പരിപൂര്‍ണ സുഖം പ്രാപിക്കാനായിട്ടില്ല. വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.

മലയാളത്തിലെ താരരാജാക്കന്‍മാരടക്കമുള്ള അഭിനേതാക്കളും ആരാധകരും എപ്പോഴും ജഗതിയുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കാറുണ്ട്. അടുത്തിടെ നവ്യ നായര്‍ ജഗതിയെ കാണാനെത്തിയതും ജഗതി പാട്ടുപാടുന്ന വീഡിയോ പങ്കുവച്ചതും മലയാളികള്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ജഗതിയുടെ സ്വന്തം നവരസങ്ങളുടെ വീഡിയോ ആണ് നവ്യ പങ്കുവച്ചിരിക്കുന്നത്.

ഉദയനാണ് താരത്തിലെ ’പച്ചാളം ഭാസി’ അവതരിപ്പിക്കുന്ന നവരസങ്ങളാണ് ജഗതി വീണ്ടും അവതരിപ്പിച്ചത്. പഴയ അതേ തീവ്രതയോടെയുള്ള ജഗതിയുടെ ഭാവങ്ങള്‍ ചലച്ചിത്രപ്രേമികള്‍ ആഘോഷമാക്കുകയാണിപ്പോള്‍.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ'; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
നിവിൻ പോളി- അഖിൽ സത്യൻ ചിത്രം 'സർവ്വം മായ' നാളെ മുതൽ തിയേറ്ററുകളിൽ