
ദില്ലി: ആക്ഷന്‍ഹീറോ ആര്‍നോള്‍ഡ് ഷ്വാര്‍ സെനഗറും ലിന്‍ഡാ ഹാമില്‍ട്ടണും വിഖ്യാത സംവിധായകന്‍ ജയിംസ് കാമറൂണും ഒന്നിച്ച് ടെര്‍മിനേറ്റര്‍ പരമ്പരയിലെ പുതിയ ചിത്രം വീണ്ടും എത്തുന്നു. സാക്ഷാല്‍ ജെയിംസ് കാമറൂണും ആര്‍നോള്‍ഡും ലിന്‍ഡാ ഹാമില്‍ട്ടണും ഏറ്റവും പുതിയ ടെര്‍മിനേറ്റര്‍ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു.
അഞ്ച് ടെര്‍മിനേറ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ആറാമത്തെ ടെര്‍മിനേറ്റര്‍ സിനിമയിലാണ് മൂവരും ഒന്നിക്കുന്നത്. പക്ഷേ ട്രിലോളജിയില്‍ വരുന്ന പുതിയ സിനിമയിലെ ആദ്യചിത്രത്തിന്‍റെ സംവിധായകന്‍ ടൈറ്റാനിക്ക് സംവിധായകന്‍ ജെയിംസ് കാമറൂണല്ല. ഡെഡ്പൂള്‍ സംവിധായകന്‍ ടിം മില്ലറാണ് പുതിയ ടെര്‍മിനേറ്ററിനെ ഒരുക്കുന്നത്. എന്നാല്‍ കഥയും നിര്‍മ്മാണവുമെല്ലാം സാക്ഷാല്‍ ജെയിംസ് കാമറൂണാണ് തയ്യാറാക്കുന്നത്.
വാര്‍ദ്ധക്യത്തിലേക്ക് കടന്ന ടെര്‍മിനേറ്ററുകള്‍ കഥ നിര്‍ണ്ണയിക്കുന്ന സിനിമയില്‍ മുഖ്യവേഷം ചെയ്യുന്ന ആര്‍നോള്‍ഡിനും ലിന്‍ഡാ ഹാമില്‍ട്ടണും പുറമേ ദി ഡാര്‍ക്ക് നൈറ്റിലെ ഡേവിഡ് ഗോയര്‍, ഡാര്‍ക്ക് ഏഞ്ചലിലെ ചാള്‍സ് ഇഗ്‌ളീ സാറാ കോണര്‍ ക്രോണിക്കിള്‍സിലെ ജോഷ് ഫ്രീഡ്മാന്‍ എന്നിവരും വരും. ദുഷ്ടന്മാരെ നിഗ്രഹിക്കാന്‍ ഇത്തവണ എത്തുന്നത് അമ്പതും അറുപതും കഴിഞ്ഞവരാണെന്ന് കാമറൂണ്‍ പറയുന്നു.
സിനിമയില്‍ 18 ലധികം താരങ്ങളെ ആവശ്യമുണ്ട്. അവരെ ഭാവി താരങ്ങളില്‍ നിന്നും നിലവിലെ താരങ്ങളില്‍ നിന്നും കണ്ടെത്താന്‍ സമയമുണ്ടെന്നും കാമറുണ്‍ പറയുന്നുണ്ട്. ടെര്‍മിനേറ്റര്‍ പരമ്പരയിലെ ഒറിജിനല്‍ ത്രയം കൈക്കോര്‍ക്കുന്ന സിനിമയ്ക്ക് പക്ഷേ പേരിട്ടിട്ടില്ല. ടെര്‍മിനേറ്റര്‍ എന്ന പേരില്‍ ആര്‍നോള്‍ഡ് വില്ലനായി വന്ന ആദ്യ സിനിമയ്ക്ക് പിന്നാലെയെത്തിയ ജഡ്ജ്‌മെന്റ് ഡേയും വന്‍ ഹിറ്റായി മാറിയിരുന്നു,
അതിന് ശേഷം വന്ന റൈസ് ഓഫ് ദി മെഷീന്‍സ്, ടെര്‍മിനേറ്റര്‍ സാല്‍വേഷന്‍, ടെര്‍മിനേറ്റര്‍ ജനിസിസുമെല്ലാം ലോകത്തുടനീളം കളക്ഷന്‍ ഭേദിക്കുകയും ചെയ്തിരുന്നു. അതേസമയം ടെര്‍മിനേറ്റര്‍ പതിപ്പിലെ ഇതുവരെയുള്ള എല്ലാറ്റിലും അഭിനയിച്ച ഏകയാള്‍ ആര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍ മാത്രമാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ