ശ്രീദേവിയുടെ വിയോഗത്തിന് ഒരുവയസ്; അമ്മയെക്കുറിച്ച് ജാന്‍വിയുടെ വൈകാരികമായ കുറിപ്പ്

By Web TeamFirst Published Feb 24, 2019, 11:26 AM IST
Highlights

കുറിപ്പിനൊപ്പം അമ്മയുടെ കൈ പിടിക്കുന്ന വ്യക്തതയില്ലാത്ത ഒരു ചിത്രവും ജാന്‍വി പങ്കുവെച്ചിട്ടുണ്ട്. 

മുംബൈ: നടി ശ്രീദേവി മരിച്ചിട്ട് ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയായി. ബോളിവുഡിന്‍റെ എക്കാലത്തേയും പ്രിയപ്പെട്ട നായികയായ ശ്രീദേവിയുടെ അകാല വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യന്‍ സിനിമാലോകവും ആരാധകരും കേട്ടത്. ശ്രീദേവി തങ്ങളെ വിട്ടുപോയെന്നത് ഭര്‍ത്താവായ ബോണി കപൂറിനോ മക്കളായ ജാന്‍വിക്കും ഖുശിക്കും ഇതുവരെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.  ശ്രീദേവിയുടെ മരണ വാര്‍ഷിക ദിനത്തില്‍‌ ഇന്‍സ്റ്റാഗ്രാമിലൂടെ വളരെ വൈകാരികരമായ ഒരു കുറിപ്പാണ് ജാന്‍വി കപൂര്‍ പങ്കുവെച്ചിരിക്കുന്നത്. 

എന്‍റെ ഹൃദയത്തിന് എപ്പോഴും ഭാരമാണ്. എന്നാല്‍ ഞാന്‍ എല്ലായിപ്പോഴും പുഞ്ചിരിക്കാറുണ്ട് കാരണം  എൻറെ പുഞ്ചിരയില്‍ നീയുണ്ടെന്നാണ് കുറിപ്പിലുള്ളത്. കുറിപ്പിനൊപ്പം അമ്മയുടെ കൈ പിടിക്കുന്ന വ്യക്തതയില്ലാത്ത ഒരു ചിത്രവും ജാന്‍വി പങ്കുവെച്ചിട്ടുണ്ട്. കുറിപ്പുപോലെ തന്നെ വളരെ വൈകാരികമായ കമന്‍റുമായാണ് ആളുകളുടെ പ്രതികരണവും. ദുബായിലെ ഒരു ആ‍ഡംബര ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു ശ്രീദേവി. 

 

click me!