മക്കള്‍ക്ക് നല്‍കിയ ഉപദേശം വെളിപ്പെടുത്തി ജയം രവി; ഏറ്റെടുത്ത് ആരാധകര്‍!

By Web TeamFirst Published Dec 20, 2018, 1:09 PM IST
Highlights

ജയം രവി നായകനാകുന്ന പുതിയ ചിത്രം അടങ്ക മറു നാളെ തീയേറ്ററിലേക്ക് എത്തുകയാണ്. കാർത്തിക്ക്  തങ്കവേലുവാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. റാഷി ഖന്നയാണ് നായിക. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പോലീസ് ഓഫീസർ നായക കഥാപാത്രമാണ് ചിത്രത്തിൽ ജയം രവിയുടേത്. ജയം രവി മക്കള്‍ക്ക് നല്‍കിയ ഒരുപദേശമാണ് ഇപ്പോള്‍ ആരാധകര്‍ ചിത്രത്തിനു മുന്നേ ഏറ്റെടുത്തിരിക്കുന്നത്.

സാധാരണ കുടംബത്തിലെ മുതിര്‍ന്നവര്‍ ആണ്‍കുട്ടികളോട് പറയുക, കരയരുത് എന്നാണ്. ഞാൻ എന്റെ മക്കളോട് പറയുന്നത് പെണ്‍കുട്ടികളെ കരയിക്കരുത് എന്നാണ്. ഇത് പബ്ലിസിറ്റിക്ക് വേണ്ടി വെറുതെ പറയുന്നതല്ല. എന്റെ പുതിയ സിനിമയും അതേ കാര്യം തന്നെയാണ് പറയുന്നത്. അത് വളരെ പ്രധാനപ്പെട്ടതാണ്.. ജയം രവി പറയുന്നു. ആരവ് (9), അയൻ (4) എന്നിവരാണ് ജയം രവിയുടെ മക്കള്‍.

ആദ്യന്തം ജിജ്ഞാസഭരിതമായ ആക്ഷൻ ത്രില്ലറായിട്ടാണ് 'അടങ്ക മറു' ഒരുക്കിയിരിക്കുന്നത്. ഉദ്വേഗഭരിതമായ സംഘട്ടന രംഗത്തോടു കൂടിയ  ക്ലൈമാക്സ് രംഗം ആകര്‍ഷകമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 'സ്റ്റണ്ട്' ശിവയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ആക്ഷനും വൈകാരികമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു തിരക്കഥയാണ് 'അടങ്ക മറു' വിന് അവലംബം.

പൊൻവണ്ണൻ, ബാബു ആന്റണി, സമ്പത്ത് രാജ്,  മുനിഷ് കാന്ത്, അഴകം പെരുമാൾ, മീരാ വാസുദേവൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സത്യൻ സൂര്യൻ ഛായാഗ്രഹണവും , സാം സി എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

click me!