
മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്‍ത് ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്ന പുലിമുരുകനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു സംവിധായകന്‍ ജയരാജ്. മലയാളത്തിലെ മാത്രമല്ല ലോക സിനിമയിലെ തന്നെ അതുല്യപ്രതിഭകളിലൊരാണ് ഭരത് മോഹന്‍ലാല്‍ എന്നു ജയരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ അസാമാന്യ അഭിനയപാടവവും സിനിമയ്‍ക്കു വേണ്ടിയുള്ള ത്യാഗവും വെളിവാക്കുന്ന ഒരു ഗംഭീര വര്‍ക്ക് തന്നെയാണ് പുലിമുരുകനെന്നും ജയരാജ് പറഞ്ഞു. ഇത്രയും വലിയ ഒരു ഇനിഷ്യല്‍ പുള്‍ സൃഷ്‍ടിക്കുന്നതില്‍ സാങ്കേതിക മികവ് ഒരു ഘടകമാണ് എന്നു മാത്രമേ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചുള്ളൂ. ഈ വാക്കുകള്‍ ശ്രീ മോഹന്‍ലാലിനോ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കോ ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു - ജയരാജ് പറഞ്ഞു.
പുലിമുരുകന്റെ വലിയ വിജയത്തിനു കാരണം സാങ്കേതികവിദ്യ മാത്രമാണെന്നായിരുന്നു ജയരാജ് പറഞ്ഞത്. തന്റെ പുതിയ സിനിമയായ വീരം നൂറുകോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയാകുമെന്നും ജയരാജ് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ മുമ്പ് അഭിനയിച്ച പല സിനിമകളും ഫ്ലോപ്പുകളായിരുന്നു. പിന്നെ എന്തുകൊണ്ടാണ് പുലിമുരുകനിലേക്ക് ഇത്രയം ആളുകള്‍ വരുന്നത്. ആ സിനിമയ്‍ക്ക് പ്രത്യേകത ഉള്ളതുകൊണ്ടാണ്. മികച്ച ടെക്നിക്കല്‍ ക്വാളിറ്റിയാണ് പുലിമുരുകന്റെ വിജയകാരണം. അതുകൊണ്ടാണ് സിനിമ ഒരാഴ്ചകൊണ്ട് പത്തുകോടി കളക്റ്റ് ചെയ്‍തതെന്നും ജയരാജ് പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ