
സ്കൂൾ കുട്ടികൾക്ക് പഠനത്തിൽ കൈതാങ്ങായി സിനിമാതാരം ജയറാം. ജൻമനാടായ പെരുമ്പാവൂരിലെ സ്കൂൾ കുട്ടികൾക്കായിരുന്നു ജയറാം പഠനോപകരണങ്ങൾ നൽകിയത്.
പെരുമ്പാവൂർ ചേരാനല്ലൂർ ഗ്രാമത്തിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ് ചർച്ച് യു പി സ്കൂൾ. ഇരുന്നുറോളം കുട്ടികൾ.പലരും നിർധനരുടെ മക്കൾ. ഇവർക്ക് പഠനോപകരണളുമില്ല. സ്കൂൾ അധികൃതർ വിവരം നടൻ ജയറാമിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സുഹൃത്ത് സെയിദ് മുഹമ്മദ് നസീറിന്റെ സഹായത്തോടെ ജയറാം കുട്ടികൾക്ക് സഹായവുമായെത്തി.
സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പഠനോപകരണ വിതരണം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ