അടൂരിന് ജെ സി ഡാനിയേല്‍ പുരസ്‌ക്കാരം

By Web DeskFirst Published May 23, 2017, 3:25 PM IST
Highlights

തിരുവനന്തപുരം: 2016ലെ ജെ സി ഡാനിയേല്‍ പുരസ്‌ക്കാരത്തിന് അടൂര്‍ ഗോപാലകൃഷ്ണന്‍ അര്‍ഹനായി. മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. കെ ജി ജോര്‍ജ്ജ് അധ്യക്ഷനായ കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. തലശ്ശേരിയില്‍ ഓഗസ്റ്റില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങില്‍ വെച്ച് അടൂരിന് പുരസ്‌ക്കാരം സമ്മാനിക്കും.

click me!