
ന്യൂയോര്‍ക്ക്: ഹോളിവുഡില്‍ ഇത് സ്ത്രീ പുരുഷ ബേധമന്യേ തുറന്ന് പറച്ചിലുകളുടെയും ധീരമായ മുന്നേറ്റത്തിന്‍റെയും കാലമാണ്. തങ്ങള്‍ക്ക് എതിരായ ലൈംഗികാതിക്രങ്ങളെ കുറിച്ച് താരങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറായതോടെ നിരവധി പേരാണ് പ്രതിക്കൂട്ടിസലായത്. മീ റ്റൂ ക്യാംപയിന്‍ എന്ന ലോകത്താകമാനം അലയടിച്ച വലിയ മുന്നേറ്റത്തിന് വേദിയായ ഹോളിവുഡില്‍നിന്ന് മറ്റൊരു സൂപ്പര്‍ താരം കൂടി താന്‍ നേരിട്ട അധിക്രം തുറന്ന് പറയുന്നു.
ജെന്നിഫര്‍ ലോപ്പസാണ് തനിക്ക് നേരിടേണ്ടി വന്ന അനുഭവം തുറന്ന് പറഞ്ഞിരിക്കുന്നത്. ഹോളിവുഡ് സംവിധായകരിലൊരാള്‍ക്ക് നേരെയാണ് ആരോപണം. മറ്റുള്ളവര്‍ക്ക് സംഭവിച്ചതുപോലൊരു അതിക്രമം തനിക്ക് നേരെ ഉണ്ടായിട്ടില്ല, എന്നാല്‍ അയാള്‍ക്ക് മുന്നിലെത്തിയ തന്നോട് മാറിടം തുറന്ന് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ജെന്നിഫര്‍ പറഞ്ഞു. പേര് വെളിപ്പെടുത്താതെയാണ് ഹോളിവുഡ് സംവിധായകരിലൊരാള്‍ക്ക് നേരെ ജെന്നിഫര്‍ ആരോപണം ഉന്നയിച്ചിരപിക്കുന്നത്. അയാളുടെ ആവശ്യം താന്‍ നിരസ്സിച്ചുവെങ്കിലും അത് തന്നെ തളര്‍ത്തിയെന്നും ജെന്നിഫര്‍ വ്യക്തമാക്കി.
'' അന്ന് എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ പോലും ആകുന്നില്ല. എന്താണ് ഞാന്‍ ചെയ്തതെന്നും അറിയില്ല. അതെന്‍റെ ആദ്യകാല ചിത്രങ്ങളിലൊന്നായിരിന്നു. എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു അയാളുടെ സ്വഭാവത്തില്‍ എന്തോ പന്തികേടുണ്ടെന്ന് '' - ജെന്നിഫര്‍ ലോപ്പസ് അഭിമുഖത്തില്‍ പറഞ്ഞു.
48 കാരിയയാ ജെന്നിഫറിന് മുന്‍ ഭര്‍ത്താവ് മാര്‍ക് ആന്‍റണിയില്‍ 10 വയസ്സുള്ള ഇരട്ട കുട്ടികളാണുളളത്. നിലവില്‍ ബേസ്ബാള്‍ താരം അലക്സ് റോഡ്രിഗ്വസുമായി പ്രണയത്തിലാണ് ജെന്നിഫര്‍. എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ്രിഗ്വസിനെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജെന്നിഫര്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ