'ആസിയ ബീവി ഫ്രം ചേരാനല്ലൂര്‍'‍; ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു ജിമിക്കി കമ്മല്‍ ഡാന്‍സ്

By Web TeamFirst Published Aug 21, 2018, 3:22 AM IST
Highlights

അപ്രതീക്ഷിതമായി നേരിട്ട തിരിച്ചടിയില്‍ തളര്‍ന്നുപോകാതിരുന്ന ഒരു സമൂഹത്തെ ഈ വീഡിയോയില്‍ കാണാം. പോപ്പുലര്‍ സിനിമാഗാനത്തിനൊപ്പം ചുവടുവെക്കുന്നവര്‍.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ ഇത്തരത്തില്‍ മറികടക്കാനാവുമെന്ന് ഒരു മലയാളിയും വിചാരിച്ചിട്ടുണ്ടാവില്ല. ജാതി, മത, രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കപ്പുറം ദുരന്തമുഖത്ത് ഒറ്റക്കെട്ടായി നില്‍ക്കാനായി എന്നതും ഒരു സമൂഹം നേരിയ അമ്പരപ്പോടെ സ്വയം അംഗീകരിക്കുന്ന വസ്തുത. ഒരു ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. മുഖ്യമന്ത്രി പറഞ്ഞ കണക്ക് പ്രകാരമുള്ള 3274 ക്യാമ്പുകളില്‍ ഒന്ന്. അപ്രതീക്ഷിതമായി നേരിട്ട തിരിച്ചടിയില്‍ തളര്‍ന്നുപോകാതിരുന്ന ഒരു സമൂഹത്തെ ഈ വീഡിയോയില്‍ കാണാം. പോപ്പുലര്‍ സിനിമാഗാനത്തിനൊപ്പം ചുവടുവെക്കുന്നവര്‍. വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്. ചേരാനല്ലൂര്‍ സ്വദേശി ആസിയ ബീവിയാണ് നൃത്തത്തിന്‍റെ നേതൃസ്ഥാനത്ത്. ഫേസ്ബുക്കില്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട് വീഡിയോ. ഷൈന്‍ പോള്‍ എന്നയാടെ വാളില്‍ നിന്നുള്ളതാണ് വീഡിയോ.

 

click me!