മമ്മൂട്ടിയുടെ വൈറ്റിന് ജോണ്‍ എബ്രഹാമിന്‍റെ പ്രമോഷന്‍

By Web DeskFirst Published Jul 25, 2016, 2:55 PM IST
Highlights

മമ്മൂട്ടിയുടെ വൈറ്റിന് ബോളിവുഡ് താരം ജോണ്‍ എബ്രാഹമിന്‍റെ പ്രമോഷന്‍. മമ്മൂട്ടി വൈറ്റ് ചിത്രത്തിൽ പറയുന്ന “Nothing Happens By Chance But By Choice Definitive Simple Choice” എന്ന ഡയലോഗ് സെൽഫി വീഡിയോയിലൂടെ പറഞ്ഞു കൊണ്ടാണ് ജോൺ വൈറ്റ് പ്രമോഷന്‍റെ ഭാഗമായത്. 

മമ്മൂട്ടിയും ഹുമ ഖുറേഷിയും ജോണിന്റെ സെൽഫി വീഡിയോ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തു കഴിഞ്ഞു. ആദ്യമായിട്ടാണ് ബോളിവൂഡിൽ നിന്ന് ഒരു വലിയ താരം ഒരു മലയാള സിനിമയുടെ പ്രമോഷന് വേണ്ടി സഹകരിക്കുന്നത്. ചിത്രം ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തും.

click me!