
സൂപ്പർഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരത്തിലെ കുമ്മട്ടിക്കാ ജ്യൂസ് എന്ന ഈരടിക്ക് പൂർണരൂപമൊരുക്കി കൊച്ചിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ. മമ്മൂട്ടിക്കൊപ്പം മറ്റ് താരങ്ങളുടെ ഇഷ്ടജ്യൂസ് ഏതാണെന്ന് വ്യക്തമാക്കുന്നതാണ് പാട്ട്.
മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിൽ സൗബിൻ പാടി ശ്രദ്ധേയമായ രണ്ടുവരിയുടെ പൂർണ രൂപമാണ് ജ്യൂസ് ജ്യൂസ് എന്ന ആൽബം. മമ്മൂട്ടിയ്ക്ക് ഇഷ്ടം കുമ്മട്ടി ജ്യൂസ് ആണെങ്കിൽ മോഹൻലാലിലും സുരേഷ് ഗോപിക്കുമെല്ലാം ഇഷ്ടമുള്ള ജ്യൂസ് ഏതായിരിക്കും?
യുവ താരങ്ങളായ നിവിൻ പോളി, ദുൽഖർ സൽമാൻ എന്നിവർക്ക് ഇഷ്ടപ്പെട്ട ജ്യൂസുകൾ ഏതാണെന്നും പാട്ടിലുണ്ട്.
അബ്‍ദുൾഖാദർ കാക്കനാടാണ് ഗാനരചനയും ആൽബത്തിന്‍റെ സംവിധാവും നിർവഹിച്ചിരിക്കുന്നത്. ഫഹദ്, മൻസൂർ ഇബ്രാഹിം, കാർത്തിക എന്നിവരാണ് ഗായകർ. യൂടൂബിലിട്ട പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ