
മഞ്ജു വാര്യര്‍ എന്തുകൊണ്ടാണ് ഒന്നും പറയാത്തത്? ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ഉയര്‍ത്തിയ കോലാഹലവും വിവാദവും സിനിമാമേഖലയില്‍ നിന്ന് പൊതുസമൂഹത്തിലെത്തി ഇപ്പോഴും നിലയ്ക്കാത്ത ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോവുമ്പോള്‍ ഒരുപാട് പേര്‍ ചോദിക്കുന്ന ചോദ്യമാണിത്. മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചിൽ എന്തുകൊണ്ട് ആരും കാണുന്നില്ല എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ചോദിക്കുന്നു. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്നതിന് മോഹൻലാൽ മാത്രമാണോ ഉത്തരവാദി. മമ്മൂട്ടി തീരുമാനത്തെ എതിർത്തിരുന്നുവോ? തുടങ്ങിയ ചോദ്യങ്ങളും സുരേന്ദ്രന്‍ തന്‍റേ ഫേസ്ബുക്കിലൂടെ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
മോഹൻലാൽ ഉൾപ്പെടെ ഒരു സിനിമാതാരത്തോടും ആരാധനയില്ല. എന്നാൽ ഇപ്പോൾ മോഹൻലാലിനെതിരെ നടക്കുന്ന അതിരുകവിഞ്ഞ ആക്രമണവും കോലം കത്തിക്കലുമെല്ലാം സ്ത്രീപക്ഷനിലപാട് ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടിയോ ഇരയോടൊപ്പം നിൽക്കാനോ ഒന്നുമല്ല. നടക്കുന്നത് കൃത്യമായ ദുരുദ്ദേശത്തോടെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ്. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്നതിന് മോഹൻലാൽ മാത്രമാണോ ഉത്തരവാദി. മമ്മൂട്ടി തീരുമാനത്തെ എതിർത്തിരുന്നുവോ? എന്തേ പ്രതിഷേധക്കാർ മമ്മൂട്ടിയെ വെറുതെ വിടുന്നു? മൂകേഷും ഗണേഷ് കുമാറും എങ്ങനെ ഹരിശ്ചന്ദ്രൻമാരായി? സിദ്ദിഖും ജഗദീഷും എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല? അതൊക്കെ വിടാം നടിയെ ആക്രമിച്ച കേസ്സിൻറെ ഏറ്റവും വലിയ സാമൂഹ്യഗുണഭോക്താവായി മാറിയ മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചിൽ എന്തുകൊണ്ട് സദാചാരവിജൃംഭിത പ്രതിഷേധക്കാർ കാണുന്നില്ല? ആരാണ് നവമാധ്യമങ്ങളിലും തെരുവിലും ഈ നാടകങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് സൂക്ഷ്മമായി വിലയിരുത്തിയാൽ വസ്തുത ബോധ്യപ്പെടും. ഇതിൻറെ പിന്നിൽ വെറും രാഷ്ട്രീയം മാത്രമല്ലെന്ന് ബോധ്യപ്പെടാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. മോഹൻലാലിനെ ഒളിഞ്ഞും തെളിഞ്ഞും ഈ ശക്തികൾ ആക്രമിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രതിഷേധം അതിരുവിട്ടാൽ മറിച്ചും പ്രതികരണങ്ങളുണ്ടാവും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ