
കലാകാരന്മാർ നാവ് മാത്രമല്ല തലച്ചോറും ഇൻഷൂർ ചെയ്യേണ്ടകാലമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ഭരണകൂടത്തെ ചോദ്യം ചെയ്യാൻ പാടില്ലെന്ന തരത്തിൽ വികലമായ സെൻസർ നിയമങ്ങളാണ് വരാൻ പോകുന്നതെന്നും കമൽ പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കമൽ.
വലതുപക്ഷ ഫാസിസ്റ്റ് ആക്രമണങ്ങൾ ഏറ്റവും അധികം നേരിടേണ്ടി വരുന്നത് സിനിമകൾക്കാണ്. എല്ലാകാലത്തും അസഹിഷ്ണുത ഉണ്ടായിരുന്നു. ഇന്നാകട്ടെ ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന സിനികൾ ഉണ്ടാകാൻ പാടില്ലെന്ന് രീതിയിലെത്തി ഇതെന്നും കമൽ വ്യക്തമാക്കി. ചലച്ചിത്ര ആസ്വദനത്തിലൂടെ ആക്രമണങ്ങൾക്ക് പ്രതിരോധം തീർക്കുകയാണ് വേണ്ടത്.ഭീഷണികൾ കൊണ്ട് കലാകാരന്മാർ പേടിക്കില്ലെന്നും കമൽ പറഞ്ഞു.
സ്കൂൾ, കോളേജ് തലത്തിൽ ചലച്ചിത്രമേളകൾ സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും കമൽ കൂട്ടിച്ചേർത്തു. 41 സിനികളാണ് കോഴിക്കോട് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, ചെലവൂർ വേണു, ദീദി ദാമോദരൻ തുടങ്ങിയവരും സംസാരിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ