കമല്‍ഹാസന്‍റെ വിശ്വരൂപത്തിന് സെന്‍സര്‍ ബോര്‍ഡിന്‍റെ 17 വെട്ട്

By Web DeskFirst Published May 6, 2018, 5:04 PM IST
Highlights
  •  ചിത്രത്തില്‍ നിന്ന് 17 രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശത്തോടെയാണ് യു എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 

സിനിമയില്‍ കത്രികവെക്കുന്ന ശീലം സെന്‍സര്‍ ബോര്‍ഡ് തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും അടുത്തിടയായി ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്‍റെ പേരില്‍ സെന്‍സര്‍ ബോര്‍ഡിന് വലിയ നിയമനടപടികള്‍ പോലും നേരിടേണ്ടി വന്നിരുന്നു. 

കമല്‍ ഹാസന്‍ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2 വിനാണ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചത്.  ചിത്രത്തില്‍ നിന്ന് 17 രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശത്തോടെയാണ് യു എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതേസമയം, സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തോട് കമല്‍ഹാസനോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ മറവില്‍ ചിത്രം മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. 

click me!