കന്നഡ നടി ബിജെപിയില്‍ ചേര്‍ന്നു; ചീത്ത വിളി കിട്ടുന്നത് ഭാവനയ്ക്ക്

Web Desk |  
Published : May 12, 2018, 04:47 PM ISTUpdated : Jun 29, 2018, 04:11 PM IST
കന്നഡ നടി ബിജെപിയില്‍ ചേര്‍ന്നു; ചീത്ത വിളി കിട്ടുന്നത് ഭാവനയ്ക്ക്

Synopsis

ആളുമാറി മലയാളിയുടെ പൊങ്കാല കിട്ടി നടി ഭാവന.  ബിജെപിയില്‍ ചേര്‍ന്നു എന്ന തെറ്റിദ്ധാരണയിലാണ് മലയാള നടി ഭാവനയ്ക്ക് പൊങ്കാല കിട്ടാന്‍ കാരണം

ബംഗ്ലൂര്‍: ആളുമാറി മലയാളിയുടെ പൊങ്കാല കിട്ടി നടി ഭാവന.  ബിജെപിയില്‍ ചേര്‍ന്നു എന്ന തെറ്റിദ്ധാരണയിലാണ് മലയാള നടി ഭാവനയ്ക്ക് സൈബര്‍ പൊങ്കാല കിട്ടാന്‍ കാരണം. കന്നഡയിലെ നടി ഭാവന രമണ്ണ ബിജെപിയില്‍ ചേര്‍ന്നത് മനസ്സിലാകാതെ മലയാളി താരം ഭാവനയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ചിലര്‍ എതിര്‍ അഭിപ്രായങ്ങളും ചീത്തവിളിയും അരങ്ങേറുന്നത്.

ഇടത് അനുഭാവികളെന്ന് തോന്നിക്കുന്ന പ്രോഫൈലുകളില്‍ നിന്നാണ് ആക്രമണം നടത്തുന്നതെന്ന് കാണാമെങ്കിലും.  ഭാവനയുടെ പേജില്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്ന വ്യാജേനെ പൊങ്കാല ഇടുന്ന സംഘപരിവാരിവാര്‍ അനുകൂല വ്യാജ പ്രോഫൈലുകളാണെന്നാണ് ചില ഇടതു സൈബര്‍ ഗ്രൂപ്പുകള്‍ പറയുന്നു. ഇത്തരത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മുന്‍പ് ടോം മൂഡിയുടെ പേജില്‍ നടത്തിയ പൊങ്കാല ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഭാവന രമണ്ണ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്്. തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെ വ്യാഴാഴ്ചയായിരുന്നു ഭാവനയുടെ മനംമാറ്റം. ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

140 ദിവസം നീണ്ട ചിത്രീകരണം; ആന്റണി വർഗീസിന്റെ 'കാട്ടാളന് ' പാക്കപ്പ്; ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിൽ
ഗോവൻ അധോലോകം വിറപ്പിച്ച കർമാടി; യഷിനൊപ്പം കട്ടക്ക് നിൽക്കാൻ സുദേവ് നായരും