
സംഗീത സംവിധായകൻ എം ജി രാധാകൃഷ്‍ണൻ അനുസ്മരണ വേദിയിൽ ഗാനമാലപിച്ച് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ. എം ജി രാധാകൃഷ്‍ണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഘനശ്യാമ സന്ധ്യ എന്ന പരിപാടിയാണ് മന്ത്രി പാട്ടുപാടി ഉദ്ഘാടനം ചെയ്തത്. എം ജി രാധാകൃഷ്‍ണൻ ഫൗണ്ടേഷൻ പുരസ്കാരം ഗാനരചയിതാവ് പൂവ്വച്ചൽ ഖാദറിന് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ സമ്മാനിച്ചു.
കൂട്ടുകാരനായ സംഗീത സംവിധായകന് ആദരവേകി മന്ത്രിയുടെ ഗാനാലാപനം. പിന്നെ പഴയ ഓർമ്മകൾ പങ്കുവച്ച് കടന്നപ്പളളി രാമചന്ദ്രൻ. എം ജി രാധാകൃഷ്‍ണൻ ഫൗണ്ടേഷന്റെ പുരസ്കാരം, ഗാനരചയിതാവ് പൂവ്വച്ചൽ ഖാദർ ഏറ്റുവാങ്ങി. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കവി പ്രഭാവർമ്മയെ ആദരിച്ചു. പിന്നെ, എം ജി രാധാകൃഷ്‍ണൻ ഈണമിട്ട ഗാനങ്ങൾ കോർത്തിണക്കി ഗാനസന്ധ്യയും നടന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ