വ്യാജ ഫേസ്ബുക്ക് തനിക്കും കുടുംബത്തിനും മാനക്കേടുണ്ടാക്കിയെന്നു കാവ്യ

Published : Jul 31, 2016, 01:57 AM ISTUpdated : Oct 05, 2018, 12:06 AM IST
വ്യാജ ഫേസ്ബുക്ക് തനിക്കും കുടുംബത്തിനും മാനക്കേടുണ്ടാക്കിയെന്നു കാവ്യ

Synopsis

കൊച്ചി: തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കിയ സംഭവം തനിക്കും കുടുംബത്തിനും മനഃപ്രയാസവും മാനക്കേടും ഉണ്ടാക്കിയെന്നു നടി കാവ്യാ മാധവന്‍. കേസുമായി ശക്തമായി മുന്നോട്ടു പോയതും അറസ്റ്റുണ്ടായതും പലര്‍ക്കും പാഠമാകണമെന്നും കാവ്യാ മാധവന്‍ പറഞ്ഞു.

കാവ്യാ മാധവന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി കബളിപ്പിച്ചതിന് പന്തളം സ്വദേശിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. തന്റെ പേരില്‍ ഫേസ് ബുക്കില്‍ പലരോടും ചാറ്റ് ചെയ്ത അയാളുടെ പ്രവര്‍ത്തി ഏറെ മാനക്കേടുണ്ടാക്കിയെന്നു കാവ്യ പറഞ്ഞു. സിനിമാ രംഗത്തു പലര്‍ക്കും സമാനമായ അനുഭവമുണ്ട് .പക്ഷെ അവരാരും പരാതി കൊടുക്കാന്‍ പോകാറില്ല. ഇത്തരം വ്യാജന്‍മാരെ പാഠം പഠിപ്പിക്കാനാണു താന്‍ കേസുമായി ശക്തമായി മുന്നോട്ട് പോയതെന്നും കാവ്യ പറഞ്ഞു.

സംഭവത്തില്‍ എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കാവ്യ പരാതി നല്‍കിയതോടെയാണ് അന്വേഷണം ശക്തമായതും പ്രതിയെ പിടിച്ചതും. കാവ്യയെപ്പോലെ നിരവധി നടിമാരുടെ പേരില്‍ വ്യാജ അക്കൗണ്ടുള്ളതായി പോലീസിന് വിവരമുണ്ട്. ഇവയെല്ലാം നിരീക്ഷിക്കുന്നതായും പോലീസ് അറിയച്ചും. ഇവ ഉപയോഗിക്കുന്നവരുടെ വിവരം ലഭ്യമാക്കാന്‍ ഫേസ് ബുക്ക് അധികൃതരുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന ഹ്രസ്വചിത്രം; 'വലയം' വരുന്നു
‘മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ്’; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ