'പുസ്സിക്യാറ്റ് ഡോള്‍സ്' വെറും പെണ്‍വാണിഭ സംഘം; മുന്‍ ഗായികയുടെ വെളിപ്പെടുത്തല്‍

By Web DeskFirst Published Oct 17, 2017, 11:34 AM IST
Highlights

ന്യൂയോര്‍ക്ക്: ലോക പ്രശസ്തമായ സംഗീത ബ്രാന്‍റിനെതിരെ മുന്‍ഗായിക. പ്രമുഖ സംഗീത ബാന്‍ഡായ 'പുസ്സിക്യാറ്റ് ഡോള്‍സി' നെതിരേ പാട്ടുകാരി കായാ ജോണ്‍സിന്‍റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളിലെ ചര്‍ച്ച.1995 ല്‍ തുടങ്ങിയ ബഴസ്‌ക്യൂ ട്രൂപ്പായ പുസ്സിക്യാറ്റ് ഡോള്‍സ് റെക്കോഡ് കരാറില്‍ ഏര്‍പ്പെട്ട 2003 ലാണ് കായ ട്രൂപ്പില്‍ എത്തുന്നത്. രണ്ടു വര്‍ഷത്തിന് ശേഷം മടങ്ങി. താന്‍ അതില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ഗായിക പറയുന്നു.

ഇഷ്ടപ്പെട്ട നായികമാരെയെല്ലാം സിനിമയിലെടുത്ത് ഹോളിവുഡ് സിനിമാ വേദികളില്‍ എന്താണു നടക്കുന്നതെന്ന് നിര്‍മ്മാതാവ് ഹാര്‍വീ വെയ്ന്‍സ്‌റ്റെയ്‌നെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടിരിക്കെയാണ് പോപ്പ് സംഗീത ലോകത്ത് എന്താണു നടക്കുന്നതെന്ന സൂചനയുമായി ലോകപ്രശസ്ത ഗ്രൂപ്പിലെ പ്രമുഖ ഗായിക രംഗത്ത വന്നിരിക്കുന്നത്. ഇത് അമേരിക്കയെ ഞെട്ടിപ്പിക്കുകയാണ്.

പുസ്സിക്യാറ്റ് ഒരു സംഗീതബാന്‍ഡായിരുന്നില്ല. ഒന്നാന്തരം പെണ്‍വാണിഭ സംഘമായിരുന്നു. ട്രൂപ്പില്‍ ഒരാള്‍ക്ക് തുടരണമെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന പുരുഷന്മാര്‍ക്കൊപ്പം കിടന്നുകൊടുക്കണം. ആദ്യം അവര്‍ വശീകരിക്കും. അതിന് ശേഷം മയക്കുമരുന്ന നല്‍കി കെണിയില്‍ വീഴ്ത്തും. പിന്നീട് അത് എതിരേ ഉപയോഗിച്ച് വീണ്ടും വീണ്ടും വേട്ടയാടും. എല്ലാവരും ഭീഷണിയുടെ നിഴലിലായിരുന്നു  കായാ ജോണ്‍സ് പറയുന്നു.

പരാതിപറഞ്ഞാല്‍ കൊന്നു കളയുമെന്ന് എന്നോട് പറഞ്ഞു. ഒന്നുകില്‍ മരണം അല്ലെങ്കില്‍ കരിയര്‍ വലിച്ചെറിഞ്ഞ് പുറത്തു പോകുക. പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഒടുവില്‍ കരിയറിന്‍റെ ഉച്ചസ്ഥായിയില്‍ ഞാന്‍ പുറത്തു പോയി. അവര്‍ പറഞ്ഞു. ഒക്‌ടോബര്‍ 13 ന് അവര്‍ പുറകേ പുറകേ നടത്തിയ ട്വീറ്റുകളിലാണ് ഞെട്ടിക്കുന്ന ആരോപണങ്ങളുള്ളത്. 

പിസിഡി, ഡോണ്ട് ചാ, ബട്ടണ്‍സ്, സ്റ്റിക്വിറ്റു എന്നിങ്ങനെയുള്ള ഹിറ്റ് ആല്‍ബങ്ങള്‍ ഒരുക്കിയ ദി പുസ്സിക്യാറ്റ് ഡോള്‍സ് എന്ന പെണ്‍കുട്ടികളുടെ ബാന്‍ഡ് 1995 ല്‍ നൃത്തസംവിധായിക റോബിന്‍ അന്റിനാണ് തുടങ്ങിയത്.  നിക്കോള്‍ ഷെര്‍സിംഗര്‍, കാര്‍മിറ്റ് ബൗച്ചര്‍, ആഷ്‌ലി റോബര്‍ട്‌സ്, ജെസ്സീക്ക സ്യൂട്ട, മെലഡി തോന്‍ടണ്‍, കിംബേളി വ്യാറ്റ് എന്നിവരായിരുന്നു പ്രധാന അംഗങ്ങള്‍. 2012 ല്‍ പെണ്‍കുട്ടികളുടെ ഏറ്റവും മികച്ച ബാന്‍റുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്സിക്യാറ്റ് 54 ദശലക്ഷം റെക്കോഡുകള്‍ വിറ്റഴിച്ചിരുന്നതായിട്ടാണ് കണക്കുകള്‍.

കായാ ജോണ്‍സിന്റെ ആരോപണങ്ങള്‍ സ്ഥാപക റോബിന്‍ ആന്റിന്‍സ് നിഷേധിച്ചിട്ടുണ്ട്. കല്ലുവെച്ച നുണയും അപഹാസ്യവും നിരാശാജനകവുമായ പ്രസ്താവനകള്‍ എന്നാണ് അവര്‍ പ്രതികരിച്ചത്. കായ ഒരിക്കലും ബാന്‍ഡിലെ ഔദ്യോഗികാംഗം പോലും ആയിരുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. കായയുടെ ആരോപണം സിമോണ്‍ ബാറ്റിലിന്റെ കുടുംബത്തെയും ആരാധകരെയും തകര്‍ക്കുന്നതാണെന്നും ആന്‍റിന്‍സ് ആരോപിച്ചു.

click me!