കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ വെളിപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്

Web Desk |  
Published : Jan 09, 2018, 10:26 AM ISTUpdated : Oct 05, 2018, 12:24 AM IST
കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ വെളിപ്പെടുത്തി റോഷന്‍ ആന്‍ഡ്രൂസ്

Synopsis

ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍  മോഹന്‍ലാല്‍ എത്തുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത് എന്ന വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. 

 ഈ വാര്‍ത്തയോട് പ്രതികരിച്ച് നിവിന്‍ പോളി തന്നെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ കഥാപാത്രത്തെ വെളിപ്പെടുത്തികൊണ്ട് സംവിധായകന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. 

 കള്ളന്‍ കൊച്ചുണ്ണിയുടെ  സഹവര്‍ത്തിയായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്‍ലാല്‍ ഈ സിനിമയില്‍ വേഷമിടുക. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് വിവരിച്ചത്. മലയാള സിനിമയില്‍ ലാലേട്ടന് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അദ്ദേഹം എത്തുന്നതെന്ന് നിവിന്‍ പറഞ്ഞിരുന്നു.
 ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം