സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും

By Web DeskFirst Published Mar 6, 2017, 3:34 PM IST
Highlights

തിരുവനന്തപുരം: 2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ വൈകീട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും. മികച്ച നടന്‍, ചിത്രം, സംവിധായകന്‍ അടക്കം പ്രധാന വിഭാഗങ്ങളില്‍ നടക്കുന്നത് കടുത്ത മത്സരമാണ്. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, കാടുപൂക്കുന്ന നേരം, മാന്‍ഹോള്‍, ആറടി, ഗപ്പി, പിന്നെയും, ഒരു മുത്തശിഗദ,അയാള്‍ ശശി തുടങ്ങിയ സിനിമകളാണ് മികച്ച ചിത്രത്തിനുള്ള വിഭാഗത്തില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

അയാള്‍ ശശി, ഗപ്പി സിനിമകളിലെ അഭിനയമികവില്‍ ശ്രീനിവാസനും ഒപ്പത്തിലെ പ്രകടനത്തിലൂടെ മോഹന്‍ലാലും, കമ്മട്ടിപ്പാടത്തിലൂടെ ദുല്‍ഖര്‍ സല്‍മാനും വിനായകനും മികച്ച നടനുള്ള പട്ടികയില്‍ മുന്‍നിരയിലുണ്ട്. കാടു പൂക്കുന്ന നേരത്തിലൂടെ റിമ കല്ലിംഗലും കിസ്മത്തിലൂടെ ശ്രൂതിമേനോനും പിന്നെയും സിനിമയിലൂടെ  കാവ്യ മാധവനും മഹേഷിന്റെ പ്രതികാരത്തിലെയും ഒരു മുത്തശ്ശി ഗദയിലെയുംപ്രകടനം വഴി അപര്‍ണ്ണ ബാലമുരളിയും നടിമാരുടെ പട്ടികയില്‍ മുന്നിലാണ്.

രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം, ഡോക്ടര്‍ ബിജു, കാട് പൂക്കുന്ന നേരം, സജി പലമേല്‍, ആറടി,, വിധു വിന്‍സെന്റ് മാന്‍ഹോള്‍, ഷാനവാസ് ബാവക്കുട്ടി, കിസ്മത്ത്, ദിലീഷ് പോത്തന്‍ മഹേഷിന്റെ പ്രതികാരം, ജോണ്‍ പോള്‍ ജോ‍ജ്ജ്, ഗപ്പി-, സജിന്‍ ബാബു -അയാള്‍ ശശി-- സിദ്ധാര്‍ത്ഥ് ശിവ, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ് ലോ.. മികച്ച സംവിധായകനെ നിശ്ചയിക്കാന്‍ നടക്കുന്നത് കടുത്ത മത്സരം. ഒഡീഷ സംവിധായകന്‍ എകെ ബീര്‍ അധ്യക്ഷനായ 10 അംഗ ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.

 

click me!