തിയേറ്റർ തുറക്കൽ പ്രതിസന്ധി: പരിഹാരത്തിന് സിനിമാ സംഘടനകളുമായി നാളെ മുഖ്യമന്ത്രിയുടെ ചർച്ച

Published : Jan 10, 2021, 08:18 PM ISTUpdated : Jan 10, 2021, 08:35 PM IST
തിയേറ്റർ തുറക്കൽ പ്രതിസന്ധി: പരിഹാരത്തിന് സിനിമാ സംഘടനകളുമായി നാളെ മുഖ്യമന്ത്രിയുടെ ചർച്ച

Synopsis

തിയേറ്റർ ഉടമകൾ, നിർമാതാക്കൾ, വിതരണക്കാർ, ഫിലിം ചേമ്പർ സംഘടന പ്രതിനിധികൾ എന്നിവരാണ് നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി സിനിമാ സംഘടനകളുമായി നാളെ ചർച്ച നടത്തും. തിയേറ്റർ ഉടമകൾ, നിർമാതാക്കൾ, വിതരണക്കാർ, ഫിലിം ചേമ്പർ സംഘടന പ്രതിനിധികൾ എന്നിവരാണ് നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുന്നത്. 

അതിനിടെ സിനിമ നിര്‍മ്മാതക്കളുടെ യോഗം കൊച്ചിയിൽ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വിളിച്ച് ചേർത്തിട്ടുണ്ട്. തിയറ്ററുകൾ ഉടൻ തുറക്കാൻ കഴിയില്ല എന്ന് ഉടമകൾ നിലപാടെടുത്ത സാഹചര്യത്തിൽ തുടര്‍നടപടികൾ ആലോചിക്കാനാണ് യോഗം. നിര്‍മ്മാണത്തിലിരിക്കുന്നതും പൂര്‍ത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിര്‍മ്മാതാക്കൾ യോഗത്തിൽ പങ്കെടുക്കും. നാളെ രാവിലെ പതിനൊന്നിന് കൊച്ചിയിലാണ് യോഗം.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെയും ഉപാധികളോടെയും തിയേറ്ററുകൾ തുറക്കുന്നതിന് സംസ്ഥാനം അനുമതി നൽകിയിരുന്നു. എന്നാൽ കേരളത്തിലെ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സിനിമാ സംഘടനയായ ഫിയോക് അടക്കം നിലപാടെടുത്തു. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. ഈ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ച. 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം