
അനുരാഗ് കശ്യപിന്‍റെ സേക്രഡ് ഗെയിംസില്‍ ഒരു നഗ്ന രംഗമുണ്ട്. കുബ്ര സെയ്താണ് അഭിനയിച്ചിരിക്കുന്നത്. ഈ രംഗത്തെ കുറിച്ചാണ് കുബ്ര സെയ്തിന്‍റെ പുതിയ തുറന്നുപറച്ചില്‍. ഗാന രംഗത്തിനായി നഗ്നയായി അഭിനയിക്കേണ്ടി വന്നത് ഏഴ് തവണയാണെന്ന് താരം വെളിപ്പെടുത്തി. ചിത്രത്തില്‍ ഒരു ട്രാന്‍സ്ജെന്‍റര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കുബ്രയാണ്.
ഓഡിഷന്‍ സമയത്ത് എല്ലാവരുടെയും മുന്നില്‍ നഗ്നയായി അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ എത്ര മനോഹരമായാണ് അത് പകര്‍ത്തുന്നത്. നാം ഒരു വലിയടീമിന്‍റെ കൂടെ ജോലിചെയ്യുമ്പോള്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ മോശമായി ചിത്രീകരിക്കപ്പെട്ടില്ല. എന്നെക്കൊണ്ട് ആ രംഗം ചെയ്യിച്ചത് ഏഴുതവണയാണ്. എന്നോട് തോന്നേണ്ടതില്ല. ഈ രംഗം താങ്കളെക്കൊണ്ട് പലതവണ ചെയ്യിക്കും. ക്ഷമിക്കുക. അതിന്‍റെ പെര്‍ഫക്ഷനാണ് ഇവിടെ പ്രധാനം. അദ്ദേഹം ഏഴോളം തവണ തന്നെ നഗ്നരംഗങ്ങള്‍ പകര്‍ത്തിയെന്നും കുബ്ര അഭിമുഖത്തില്‍ പറഞ്ഞു.
1980 മുതല്‍ തൊണ്ണൂറുവരെയുള്ള കാലഘടത്തില്‍ അധോലോക സംഘങ്ങളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ചിത്രത്തിന്‍റ പ്രമേയം. സുല്‍ത്താന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സേക്രഡ് ഗെയിംസിലെ പ്രകടനം നടിയുടെ ജീവിതത്തില്‍ നിര്‍ണായകമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ