'കുമ്പളങ്ങി നൈറ്റ്‌സ്' റിലീസ് തീയ്യതി പ്രഖ്യാപിച്ചു

Published : Jan 14, 2019, 05:12 PM IST
'കുമ്പളങ്ങി നൈറ്റ്‌സ്' റിലീസ് തീയ്യതി പ്രഖ്യാപിച്ചു

Synopsis

ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ പ്രോജക്ടുകളില്‍ ഒന്നാണ് ചിത്രം. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

നസ്രിയ നസീമും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഏഴിന് തീയേറ്ററുകളിലെത്തും.

ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ പ്രോജക്ടുകളില്‍ ഒന്നാണ് ചിത്രം. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും വലിയ പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു. 

മഹേഷിന്റെ പ്രതികാരവും ഈമയൗവും അടക്കമുള്ള സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷൈജു ഖാലിദ് ആണ് സിനിമാറ്റോഗ്രഫി. സുശിന്‍ ശ്യാം സംഗീതം. സൈജു ശ്രീധരന്‍ എഡിറ്റിംഗ്. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യും. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയാണ് ബാനറുകള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ സിനിമയിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർ വർഷങ്ങളോളം ഓർത്തിരിക്കും'; 'ലെഗസി ഓഫ് ദി രാജാസാബ്' എപ്പിസോഡിൽ സംവിധായകൻ മാരുതി
'ചത്താ പച്ച'യിലെ 'ചെറിയാന്‍'; വിശാഖ് നായരുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്