ഇങ്ങനെ ചെറുപ്പക്കാരനാവല്ലെ ചാക്കോച്ചാ... കണ്ടിട്ട് സഹിക്കണില്ല!!

By Web DeskFirst Published Feb 26, 2018, 11:18 AM IST
Highlights

ഒരു കലാത്തെ പ്രണയത്തിന്‍റെ ഹോള്‍സെയില്‍ വ്യാപാരിയായിരുന്നു കുഞ്ചാക്കോ ബോബന്‍‍. തൊണ്ണൂറുകളില്‍ ആരംഭിച്ച പ്രണയത്തിന്‍റെ വിജയചിത്രങ്ങള്‍ മുതല്‍ ചാക്കോച്ചന്‍റെ സൗന്ദര്യവും പ്രായവും തന്നെയായിരുന്ന ചര്‍ച്ചാവിഷയം. നിങ്ങളെന്താ ചാക്കോച്ചാ മമ്മൂട്ടിക്ക് പഠിക്കുവാണോ.. എന്ന് പലരും  അടുത്ത കാലത്തായി പലരും ചാക്കോച്ചനോട് ചോദിക്കാറുണ്ട്. ചര്‍മം കണ്ടാല്‍ പ്രായം പറയില്ലെന്നതു തന്നെയാണ് കാര്യം...

41കാരനായ ചാക്കോച്ചന്‍റെയും ഭാര്യ പ്രിയയുടെയും പുതിയ ലുക്കാണ്  സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വര്‍ഷത്തെ ആദ്യ ചിത്രമായ ദിവാന്‍ജിമൂല ഗ്രാന്‍റ് പിക്സിന് ശേഷം ശിക്കാരി ശംഭുവും തിയേറ്ററുകളിലെത്തി.

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയാണ് ചാക്കോച്ചന്‍റെ പുതിയ ചിത്രം. ജയറാമിനൊപ്പമാണ് ചിത്രത്തില്‍ ചാക്കോച്ചനും എത്തുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രം മാര്‍ച്ചില്‍ എത്തും.

വരാനിരിക്കുന്ന ഏതെങ്കിലും ചിത്രത്തിന് വേണ്ടിയാണോ മേക്ക് ഓവര്‍ എന്ന് വ്യക്തമല്ലെങ്കിലും  ഭാരം കുറച്ച് പുതിയ ഭാവത്തില്‍ എത്തിയിരിക്കുകയാണ് ചാക്കോച്ചന്‍. ഭാര്യ പ്രിയയും പുതിയ ലുക്കിലാണ്. നിറവും അനിയത്തിപ്രാവും ഒക്കെ അനുസ്മരിപ്പിക്കുന്ന കട്ടലുക്കിലാണ് താരത്തിന്‍റെ വരവ്.

ചിത്രങ്ങള്‍ താരം തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ചോക്ലേറ്റ് ചിത്രങ്ങളിലേക്കുള്ള തിരിഞ്ഞു നടത്തമാണോ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ ഇങ്ങനെ ചെറുപ്പക്കാരനാവല്ലെ ചാക്കോച്ചാ... കണ്ടിട്ട് സഹിക്കണില്ല എന്നും ചിലര്‍ പ്രതികരിക്കുന്നു.

click me!