
സിനിമയിലെ വനിതാ സംഘടനയ്ക്കെതിരെ നടി ലക്ഷ്മി പ്രിയ. സംഘടന രൂപീകരിച്ചത് സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ്. സംഘടനയിൽ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ല. 20ഓളം പേർ മാത്രമാണ് സംഘടനയിൽ ഉള്ളത്- ലക്ഷ്‍മി പ്രിയ പറഞ്ഞു.
മാധ്യമങ്ങളിലൂടെയും ഫേസ്ബുക്കിലൂടെയും ഡബ്യുസിസി പറയുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ല. ഈ സംഘടനയുടെ ഉദ്ദേശം എന്താണെന്ന് അറിയാത്തവരാണ് ഭൂരിഭാഗം നടിമാരും. സംഘടനയിൽ ചേരാൻ ആരെയും ക്ഷണിച്ചിട്ടില്ല- ലക്ഷ്മി പ്രിയ പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ