ന്യായം തന്റെ ഭാഗത്ത്, പക്ഷേ പി ജയചന്ദ്രനോട് മാപ്പുചോദിക്കുന്നുവെന്ന് എം ജയചന്ദ്രന്‍

By Web DeskFirst Published May 22, 2017, 7:07 PM IST
Highlights

പാടിയ പാട്ടിന് പൂര്‍ണ്ണത കുറവായതിനാലാണ്  പി ജയചന്ദ്രന്‍ ആലപിച്ച ഗാനം നോട്ടം സിനിമയില്‍ തന്‍റെ ശബ്‍ദത്തില്‍ ഉപയോഗിക്കേണ്ടി വന്നതെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. സംഗീത സംവിധായകന്‍ എം ജയചന്ദ്രനില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് തന്‍റെ ആത്മകഥയിലൂടെ പി ജയചന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തലിന്  മറുപടി പറയുകയായിരുന്നു എം ജയചന്ദ്രന്‍.

നോട്ടം എന്ന സിനിമയിലെ ഈ ഗാനം ആദ്യം പാടിയത് പി ജയചന്ദ്രനായിരുന്നു. പക്ഷേ സിനിമയിലൂടെ പുറത്തുവന്നത് എം ജയചന്ദ്രന്‍റെ ശബ്‍ദത്തിലൂടെയും. ഇതിനെതിരെയാണ് ഏകാന്തപഥികന്‍ ഞാന്‍ എന്ന  ആത്മകഥയിലൂടെ ഗായകന്‍ പി ജയചന്ദ്രന്‍ രോഷം പ്രകടിപ്പിക്കുന്നത്. ആദ്യം പാടിയ പാട്ടില്‍ ചെറിയ മാറ്റം വരുത്താനുണ്ടെന്നും, ചെന്നെയിലെത്തുമ്പോള്‍ പാടിത്തരണമെന്നും എം ജയചന്ദ്രന്‍ തന്നോടാവശ്യപ്പെട്ടതായി പി ജയചന്ദ്രന്‍ പറയുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്നാണ്. ഗായകനെ മാറ്റിയ കാര്യം അറിയിക്കാനുള്ള മര്യാദ പോലും എം ജയചന്ദ്രന്‍ കാട്ടിയില്ലെന്ന് പി ജയചന്ദ്രന്‍ പരിഭവിക്കുന്നു. എന്നാല്‍‌ പാടിയ പാട്ടിന് പൂര്‍ണ്ണത കുറവായതിനാലാണ് പി ജയചന്ദ്രന്‍ ആലപിച്ച ഗാനം നോട്ടം സിനിമയില്‍ തന്‍റെ ശബ്‍ദത്തില്‍ ഉപയോഗിക്കേണ്ടി വന്നതെന്നാണ് എം ജയചന്ദ്രന്‍ പറയുന്നത്. തന്റെ ഭാഗത്ത് ന്യായമുണ്ടെന്നും എം ജയചന്ദ്രന്‍ പറയുന്നു.

സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തില്‍ പാടാനായി പി ജയചന്ദ്രനെ വിളിച്ചപ്പോഴുണ്ടായ അനുഭവവും എം ജയചന്ദ്രന്‍ വിവരിച്ചു. ഒരുവില്‍ ആ പാട്ട് ശങ്കര്‍ മഹാദേവനെ കൊണ്ട് പാടിക്കേണ്ടി വന്നെന്നും എം ജയചന്ദ്രന്‍ പറയുന്നു.

പി ജയചന്ദ്രമായി ഇനിയും സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്നും, അദ്ദേഹത്തിന് വിഷമമുണ്ടായതില്‍ മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞാണ്  വിവാദത്തിനുള്ള മറുപടി എം ജയചന്ദ്രന്‍ അവസാനിപ്പിച്ചത്.

click me!