
ദില്ലി: സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ ബോളിവുഡ് താരം രൺബീർ കപൂറും പാകിസ്ഥാൻ സിനിമാതാരം മഹിറാഖാനും ചർച്ചയാകുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇരുവരുടെയും ന്യൂയോർക്ക് ചിത്രങ്ങൾ വൈറൽ ആയതിനുപിന്നാലെയാണ് പുതിയ ചിത്രങ്ങൾ വൈറൽ ആയത്. ഇരുവർക്കുമിടയിലെ ബന്ധം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവരുന്നത്.
ആദ്യം ഒന്നിച്ചുള്ള ചിത്രങ്ങൾ ആണ് പുറത്തുവന്നതെങ്കിൽ ഇത്തവണ ഒരേ തരം ഷർട്ട് ധരിച്ചുള്ള വ്യത്യസ്ത ചിത്രങ്ങളാണ് വൈറൽ ആയത്. ഇരുവരുടെയും ഷർട്ടിലെ സാമ്യത തിരിച്ചറിഞ്ഞതോടെയാണ് ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറൽ ആയത്. ചുവപ്പും കറുപ്പും കലർന്ന ചെക്ക് ഷർട്ടാണ് വ്യത്യസ്ത പോസ്റ്റുകളിൽ ഇവരുടെ വേഷം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ