
ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്ന "മേനേ പ്യാർ കിയ" എന്ന റൊമാൻ്റിക്ക് ത്രില്ലർ ചിത്രം ഓഗസ്റ്റ് 29 നു തിയേറ്ററിൽ എത്തുകയാണ് . ആരാധകരുടെ മനസ്സ് കീഴടക്കിയ തെലുങ്ക് താരം പ്രീതി മുകുന്ദനും 'ആൾ വി ഇമേജിൻ ആസ് ലൈറ്റ്' എന്ന സിനിയിലെ പ്രകടനത്തിനു കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടി ഹൃദു ഹാറൂണും ഒന്നിക്കുന്ന ചിത്രമാണ് 'മേനേ പ്യാർ കിയ.' സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ' റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലെർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമയാണ്. തീർച്ചയായും ഓണത്തിന് തീയറ്ററിൽ വമ്പൻ കൈയ്യടിക്കൾ ലഭിക്കാൻ സാധ്യതയുള്ള സിനിമയായിരിക്കും മേനേ പ്യാർ കിയ. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
തെലുങ്ക് ആരാധകരുടെ മനസ്സ് കീഴടക്കിയ ശേഷം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് പ്രീതി മുകുന്ദൻ. സിനിമയിലാണ് പ്രീതി ആദ്യമായി മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. മുറ എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഹൃദു ഹറൂണിന്റെ പാർട്ണറായാണ് പ്രീതി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. തെലുങ്ക് സിനിമകളിലെ പ്രകടനശൈലിയിലൂടെ പ്രേക്ഷകരെ ആകർഷിച്ച പ്രീതിക്ക് മികച്ച ആരാധക ശ്രദ്ധ ലഭിച്ചിരുന്നു. "ഓം ഭീം ബുഷ്" എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തുടക്കം കുറിച്ച താരം പിന്നീട് ഒട്ടേറേ പരസ്യ ചിത്രങ്ങളിലൂടെ മുഖമാകുകയും ചെയ്തു. മനോഹരമായ അഭിനയ രീതിയും സ്ക്രീൻ പ്രസൻസും കൊണ്ട് മികച്ച നടിയെന്ന പേര് സമ്പാദിച്ച താരം ത്രില്ലറിനും റൊമാൻസിനും പ്രാധാന്യം നൽകുന്ന "മേനേ പ്യാർ കിയ" എന്ന സിനിമയിൽ പ്രധാന കഥാപാത്രമായാണ് എത്തുന്നത്.
തനത് അഭിനയത്തിലൂടെയും ഭാവ പ്രകടനങ്ങളിലൂടെയും മലയാള സിനിമയിലെ പ്രേക്ഷകരുടെ മനസ്സിൽ ഒരിടം ഉറപ്പിക്കാൻ പ്രീതിക്ക് സാധികുമോ എന്നത് കാണാൻ കാത്തിരിക്കുകയാണ് മലയാളി ആസ്വാദകർ. "ആൾ വി ഇമേജിൻ ആസ് ലൈറ്റ് " എന്ന സിനിയിലെ പ്രകടനത്തിനു കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടി അതെ സമയം ഹൃദു ഹാറൂൺ മലയാളത്തിലേക്ക് പ്രത്യക്ഷപ്പെടുന്നത് ‘മുറ’ എന്ന സിനിമയിലൂടെയാണ്. സന്തോഷ് ശിവന്റെ മുംബൈക്കാർ, ബ്രിന്ദ മാസ്റ്ററുടെ തഗ്‌സ്, ആമസോണിലെ ക്രാഷ് കോഴ്‌സ് തുടങ്ങിയവയിലൂടെ നാഷണൽ ലെവലിൽ ശ്രദ്ധ നേടിയ ഹൃദു മലയാളിയാണെന്ന് പലർക്കും അറിയില്ല. തിരുവനന്തപുരം സ്വദേശിയായ താരത്തിന്റെ "മുറ"യിലെ 'അനന്ദു' എന്ന കഥാപാത്രം തിയേറ്ററിൽ ഏറെ ശ്രദ്ധ നേടിയിരുന്നു എന്നാൽ ഒടിടിയിൽ ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു . പ്രേക്ഷകരുടെയും വിമർശകരുടെയും മനസ്സിൽ ഹൃദുവിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടിരിക്കുകയാണ്. ഓണത്തിന് "മേനേ പ്യാർ കിയ" യിലൂടെ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട യുവതാരം എന്ന പട്ടികയിലേക്ക് ഹൃദു ഹാറൂൺ ഇടം നേടും എന്ന കാര്യത്തിൽ സംശയം ഇല്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ