നടി ഗൗതമി നായര്‍ ഇനി സംവിധായിക; ആദ്യ ചിത്രത്തിൽ സണ്ണി വെയ്നും അനൂപ് മേനോനും

Published : Dec 23, 2018, 04:17 PM IST
നടി ഗൗതമി നായര്‍ ഇനി സംവിധായിക; ആദ്യ ചിത്രത്തിൽ സണ്ണി വെയ്നും അനൂപ് മേനോനും

Synopsis

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ ‘സെക്കന്‍ഡ് ഷോ’യിലൂടെ ഗൗതമി നായര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗൗതമിയുടെ രണ്ടാമത്തെ ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ദുബായിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട്ടുകാരി നഴ്‌സ് ആയിട്ടായിരുന്നു ചിത്രത്തിൽ ഗൗതമി വേഷമിട്ടത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടി ഗൗതമി നായര്‍ സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുന്നു. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ട്  തിരുവനന്തപുരത്ത് ആരംഭിച്ചു. 

കെ എസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൗതമിയുടെ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ നടന്‍ സൈജു കുറുപ്പും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ ‘സെക്കന്‍ഡ് ഷോ’യിലൂടെ ഗൗതമി നായര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗൗതമിയുടെ രണ്ടാമത്തെ ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ദുബായിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട്ടുകാരി നഴ്‌സ് ആയിട്ടായിരുന്നു ചിത്രത്തിൽ ഗൗതമി വേഷമിട്ടത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകന്‍. 

മോഹന്‍ലാൽ, സണ്ണി വെയ്‌ൻ, ഭരത്, ടൊവിനോ തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കൂതറ'യിലും ​ഗൗതമി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ചാപ്‌റ്റേഴ്‌സ്, ക്യാമ്പസ് ഡയറി എന്നീ സിനിമകളും അവരുടേതായി പുറത്തെത്തിയിട്ടുണ്ട്.
 
സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം കഴിച്ചത്. 2017ൽ ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. കൂതറ എന്ന ചിത്രത്തിന്റെ സംവിധായകനും ശ്രീനാഥ് തന്നെയായിരുന്നു.  

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്