മോഹന്‍ലാലിനും മമ്മൂട്ടിക്കൊപ്പവും മാറ്റുരച്ച് പൃഥിരാജും ദിലീപും, ബോക്‌സ് ഓഫീസില്‍ വാരിയത് കോടികള്‍

Web Desk |  
Published : Dec 22, 2017, 12:00 PM ISTUpdated : Oct 04, 2018, 04:26 PM IST
മോഹന്‍ലാലിനും മമ്മൂട്ടിക്കൊപ്പവും മാറ്റുരച്ച് പൃഥിരാജും ദിലീപും, ബോക്‌സ് ഓഫീസില്‍ വാരിയത് കോടികള്‍

Synopsis

ഇത്തവണ മാറ്റുരയ്ക്കാന്‍ ഒട്ടേറെ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ 2017 അവസാനിക്കാനിരിക്കെ ഒന്നിന് ഒന്ന് മികച്ച വ്യത്യസ്ത ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്.  സിനിമകളോട് ചേര്‍ന്ന് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്ന വര്‍ഷമാണിത്. എന്നാല്‍ ബാഹുബലിയടക്കം നിരവധി ചിത്രങ്ങളാണ് ബോക്‌സ് ഓഫീസില്‍ നിന്നും കോടികള്‍ സ്വന്തമാക്കിയത്. 

 നൂറുകോടിയെത്തുന്ന ആദ്യ മലയാള ചിത്രമാണ് പുലിമുരുകന്‍. അതൊരു തുടക്കമായിരുന്നു. ബോക്‌സഓഫീസില്‍ മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും പൃഥിരാജും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച വര്‍ഷം കൂടിയാണിത്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി2 വിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 75 കോടിയോളം രൂപയാണ് ഈ ചിത്രം സ്വന്തമാക്കിയത്. 

 നാല് സിനിമകളാണ് മോഹന്‍ലാലിന് ഇത്തവണ ഉണ്ടായിരുന്നത്. 100 കോടി ക്ലബിലാണ് പുലിമുരുകന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്. മലയാള സിനിമയ്ക്കുള്ള ഒരു തുടക്കം കൂടിയായിരുന്നു ഈ സിനിമ.  മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിനും ആദ്യദിന കളക്ഷനില്‍ 4.31 കോടിയാണ് സ്വന്തമാക്കിയത്. മലയാള സിനിമയിലെ മികച്ച ഓപ്പണിംഗ് സിനിമ കൂടിയാണിത്.  ബോക്‌സ് ഓഫീസില്‍ 32 കോടിയാണ് ഈ ചിത്രം നേടിയത്. 

പൃഥിരാജ് നായകനായ എസ്ര 31 കോടിയോളം നേടി.  പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കിടയിലും ദിലീപ് നായകനായ രാമലീല മികച്ച ചിത്രമായി  പ്രേക്ഷകര്‍ ഏറ്റെടുത്തു. ദിലീപിന്റെ കരിയറിലെ മികച്ച വിജയമായി ഈ ചിത്രം മാറി. 32 കോടിയാണ് സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിച്ചത്. സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 20 കോടിയോളം ഈ ചിത്രം നേടി.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടി - ഖാലിദ് റഹ്മാൻ ടീം വീണ്ടുമൊന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു
'രാഷ്ട്രീയപ്പാർട്ടികളിൽ പൊതുജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടക്കുന്ന കാര്യങ്ങൾ മനോഹരമായി ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു'; പ്രതികരിച്ച് ജഗദീഷ്