വീണ്ടും മാല്‍ഗുഡി ശുഭ; കേള്‍വിക്കാരിലേക്ക് 'പാലക്കാടന്‍ കാറ്റ്'

Published : Jul 29, 2018, 05:01 PM ISTUpdated : Jul 30, 2018, 12:16 PM IST
വീണ്ടും മാല്‍ഗുഡി ശുഭ; കേള്‍വിക്കാരിലേക്ക് 'പാലക്കാടന്‍ കാറ്റ്'

Synopsis

തേന്മാവിന്‍ കൊമ്പത്തിലെ നിലാപ്പൊങ്കലായല്ലോ എന്നാരംഭിക്കുന്ന ടൈറ്റില്‍ ഗാനം ശുഭയുടെ പോപ്പുലര്‍ പാട്ടുകളില്‍ ഒന്നാണ്. 

ഗോകുൽ സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രം 'പപ്പു'വിലെ ടൈറ്റിൽ ഗാനം (സ്റ്റുഡിയോ വെർഷൻ )പുറത്തിറങ്ങി. പാലക്കാടന്‍ കാറ്റേ എന്നാരംഭിക്കുന്ന ഗാനം മാല്‍ഗുഡി ശുഭയാണ് ആലപിച്ചിരിക്കുന്നത്. തേന്മാവിന്‍ കൊമ്പത്തിലെ നിലാപ്പൊങ്കലായല്ലോ എന്നാരംഭിക്കുന്ന ടൈറ്റില്‍ ഗാനം ശുഭയുടെ പോപ്പുലര്‍ പാട്ടുകളില്‍ ഒന്നാണ്. 

പുതുമുഖ നായിക ഇഷ്‌നി റാണിയെക്കൂടാതെ ഗണപതി, ഷെഹിൻ സിദ്ദിഖ്, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ധർമ്മജൻ, ബിജുക്കുട്ടൻ, സുധീർ കരമന, മേജർ രവി, സുനിൽ  സുഗത, അനീഷ് ജി മേനോൻ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. നാല് ഗാനങ്ങളുള്ള ചിത്രത്തിലെ ഒരു ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ബെന്നി ദയാൽ ആണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ നടന്നുകൊണ്ടിരിക്കുന്ന  ചിത്രം ബാക്‌വാട്ടർ സ്റ്റുഡിയോസിന് വേണ്ടി ജയലാൽ മേനോൻ നിർമിക്കുന്ന . സംവിധാനം പി ജയറാം കൈലാസ്. തിരക്കഥ ഉമേഷ് കൃഷ്ണൻ. ക്യാമറ അബ്ദുൾ റഹീം, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, സംഗീതം അരുൾ ദേവ്, ഗാനരചന റഫീഖ് അഹമ്മദ്, പി റ്റി ബിനു, ജയശ്രീ കിഷോർ. പിആർഒ ദിനേശ് എസ്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം