ആ കുഞ്ഞ് ഞാനാണ്, അന്ന് ഉമ്മയാണ് ഈ ഫോട്ടോ പകര്‍ത്തിയത്

Web Desk |  
Published : Jan 18, 2018, 03:17 PM ISTUpdated : Oct 04, 2018, 06:09 PM IST
ആ കുഞ്ഞ് ഞാനാണ്, അന്ന് ഉമ്മയാണ് ഈ ഫോട്ടോ പകര്‍ത്തിയത്

Synopsis

മമ്മൂട്ടി ഒരു കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കുഞ്ഞ് ദുല്‍ഖറാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതോടെ സത്യാവസ്ഥ വെളിപ്പെടുത്തി ദുല്‍ഖര്‍ തന്നെ രംഗത്ത് എത്തിയിരുന്നു.  പിന്നീട് ആ കുഞ്ഞ് ആരാണെന്ന അന്വേഷണമായി. ഒടുവില്‍ നിഖില്‍ ഇക്ബാല്‍ എന്ന ചെറുപ്പക്കാരിനിലാണ് ചെന്നവസാനിച്ചത്. എറണാകുളത്ത് ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോള്‍ കുഞ്ഞിനെ എടുപ്പിച്ച് ഉമ്മ പകര്‍ത്തിയതാണ് ഈ ചിത്രമെന്ന് നിഖില്‍ പറയുന്നു. 

നിഖിലിന്‍റെ കുറിപ്പ് ഇങ്ങനെ

നിഖില്‍ ഇക്ബാല്‍ എന്ന എന്നെ, ഒരു വയസ്സുള്ളപ്പോള്‍ മമ്മൂട്ടി എടുത്ത ഫോട്ടോയാണിത്. 2012 ല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്യുകയുണ്ടായി. ഈ പോസ്റ്റിന് മുന്‍പ് ഇങ്ങനെയൊരു ഫോട്ടോ ഓണ്‍ലൈനില്‍പ്രചരിച്ചിട്ടില്ല.

ഒരു വയസ്സുള്ളപ്പോള്‍ മമ്മൂട്ടി എടുത്തിട്ടുണ്ട് എന്നത് ആന കാര്യമല്ല എങ്കിലും കുടുംബ ആല്‍ബത്തിലെ ഫോട്ടോ മറ്റൊരാളുടെ പേരില് പ്രചരിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. 2012 ജനുവരിയില്‍ എന്റെ ഫാമിലി ആല്‍ബത്തില്‍ നിന്ന് ഷെയര്‍ ചെയ്തതാണ് ഈ ഫോട്ടോ. അതിന് മുന്‍പ് ഇങ്ങനെയൊരു ചിത്രം ഓണ്‍ലൈനില്‍ വന്നിട്ടില്ല.

കുറേ സിനിമ, എഫ്ബി പേജുകളെല്ലാം കൂടി അത് ദുല്‍ഖര്‍ സല്‍മാനാണെന്ന് അടിച്ചിറക്കി. എന്റെ ഭാഗത്തും തെറ്റുണ്ട്. വാട്ടര്‍ മാര്‍ക്ക് ചെയ്‌തേ ഇതൊക്കെ പുറത്ത് വിടാന്‍ പാടുണ്ടായിരുന്നുള്ളു. ദുല്‍ഖര്‍ തന്നെ പ്രതികരിച്ച സ്ഥിതിക്ക് ഈ വിഷയം ഇവിടെ അവസാനിക്കുമെന്ന് കരുതുന്നു.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം 'പ്ലൂട്ടോ' ഷൂട്ടിംഗ് പൂര്‍ത്തിയാക്കി
'മിനിമം ബജറ്റ്, ഇഷ്ടമുള്ള സിനിമ'; സംവിധായകന്‍ റിനോഷനുമായി അഭിമുഖം