ഒന്നും രണ്ടുമല്ല, കഴിഞ്ഞത് 9 മാസം; കളങ്കാവൽ വരെ ഒടിടിയിൽ വരാൻ പോകുന്നു, ആ മമ്മൂട്ടി പടം ഇനി എന്ന്?

Published : Jan 03, 2026, 08:44 PM IST
Actor Mammootty movie ott

Synopsis

ഒന്‍പത് മാസം മുന്‍പ് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഒടിടിയില്‍ എത്താത്തതിന്‍റെ നിരാശയില്‍ സിനിമാസ്വാദകരും ആരാധകരും. കളങ്കാവല്‍ അടക്കമുള്ള പുതിയ റിലീസുകളും ഒടിടിയില്‍ എത്താന്‍ പോകുന്നുണ്ട്. എന്നിട്ടും ആ ചിത്രം എത്തിയില്ല.

ചില സിനിമകൾ അങ്ങനെയാണ് ഒടിടി റിലീസുകൾക്കായി പ്രേക്ഷകർ കാത്തിരിക്കും. തിയറ്ററിൽ സിനിമ മിസ് ആയവർക്കോ കണ്ടവർക്ക് വീണ്ടും കാണാനുമൊക്കെ ആകും ആ കാത്തിരിപ്പ്. റിലീസ് ചെയ്ത് മാസങ്ങളും വർഷങ്ങളും കഴിഞ്ഞ സിനിമകളും ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. അത്തരത്തിലൊരു സിനിമയാണ് ബസൂക്ക. മമ്മൂട്ടി നായകമനായി എത്തിയ ചിത്രം റിലീസ് ചെയ്തിട്ട് ഒൻപത് മാസം പിന്നിട്ടെങ്കിലും ഇതുവരെയും ചിത്രം ഒടിടിയിൽ എത്തിയിട്ടില്ല. അതിന്റെ നിരാശ സിനിമാസ്വാദകർ സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുമുണ്ട്.

2025 ഏപ്രിൽ 10ന് ആയിരുന്നു മമ്മൂട്ടി നായകനായി എത്തിയ ബസൂക്ക തിയറ്ററിൽ എത്തിയത്. ദീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെട്ട ഒന്നായിരുന്നു. മമ്മൂട്ടി സ്റ്റൈലിഷ് വേഷത്തിലെത്തിയ ബസൂക്കയിൽ ​ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ തിയറ്ററിൽ വേണ്ടത്ര ശോഭിക്കാനായില്ല. പിന്നാലെ ഒടിടി റിലീസിനായി പ്രേക്ഷകർ കാത്തിരുന്നു. ഓരോ മാസം ഇന്ന് വരും നാളെ വരുമെന്നെല്ലാം അഭ്യൂഹങ്ങൾ വന്നു. എന്നാൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. പുതുവർഷത്തിലെങ്കിലും ബസൂക്ക ഒടിടിയിൽ വരുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

അതേസമയം, ബസൂക്കയ്ക്ക് ഒപ്പം റിലീസ് ചെയ്തതും പിന്നീട് വന്നതുമായ ഭൂരിഭാ​ഗം സിനിമകളും ഒടിടിയിൽ ഇതിനകം എത്തിക്കഴിഞ്ഞു. മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത കളങ്കാവൽ ജനുവരിയിൽ ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കും. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി പ്രതിനായകനായാണ് എത്തിയത്. വിനായകൻ ആയിരുന്നു നായകനായത്. വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം ആ​ഗോള തലത്തിൽ 80 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'റിവോൾവർ റിങ്കോ' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം ഏപ്രിൽ റിലീസിന്
നിഖിലയല്ല, ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി വേദിക; ആട് 3 യിലെ ആദ്യ ഗാനം പുറത്ത്