പുലി മുരുകന്‍ ടീം വീണ്ടും; പോക്കിരി രാജയുടെ രണ്ടാം ഭാഗം

Published : Jan 01, 2017, 06:45 AM ISTUpdated : Oct 04, 2018, 11:22 PM IST
പുലി മുരുകന്‍ ടീം വീണ്ടും; പോക്കിരി രാജയുടെ രണ്ടാം ഭാഗം

Synopsis

കൊച്ചി: ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി മമ്മൂട്ടിയുടെ വമ്പന്‍ ചിത്രം. മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായി വൈശാഖ് വരുന്നു. രാജാ 2 എന്ന് പേരിട്ട ചിത്രത്തിലൂടെയാണ് പോക്കിരിരാജയുടെ രണ്ടാം വരവ്.

2010ല്‍ തീയറ്ററുകളിലെത്തിയ ആദ്യ ഭാഗത്തിനു സിബി കെ തോമസും ഉദയകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ എങ്കില്‍ രാജാ 2 വിന്റെ രചന ഉദയകൃഷ്ണയാണ്. പോക്കിരിരാജയും പുലിമുരുകനും നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമാണ് രാജാ 2 നിര്‍മ്മിക്കുന്നത്. 

ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും, വിഎഫ്എക്‌സ് ടീമും, താരങ്ങളും സഹകരിക്കുന്ന ചിത്രം, മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരണം ആരംഭിക്കുകയാണ്. ഒരു പക്ഷേ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ബജറ്റ് സിനിമകളിലൊന്ന്.

ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖാണ് ഫെയ്‌സ്ബുക്ക് പോസറ്റിലൂടെ രാജാ 2 എത്തുന്നുവെന്ന് അറിയിച്ചത്. മമ്മൂട്ടിയുടെ 2017ലെ പ്രധാന പ്രൊജക്ടുമാണ്

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാർത്തി- പിഎസ് മിത്രൻ ചിത്രം 'സർദാർ 2' ട്രെയ്‌ലർ പുറത്ത്
മികച്ച പ്രതികരണങ്ങളോടെ ഖലീഫ മുന്നേറുന്നു; പുതിയ ഗാനം പുറത്ത്