ചാക്കോച്ചന്‍റെ നായികയായി മംമ്ത; 'ജോണി ജോണി യെസ് അപ്പാ' വരുന്നു

By Web DeskFirst Published Jul 19, 2018, 10:26 AM IST
Highlights
  • ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസിന് ശേഷമുള്ള ജി.മാര്‍ത്താണ്ഡന്‍ ചിത്രം

കുഞ്ചാക്കോ ബോബന്‍റെ നായികയായി മംമ്ത മോഹന്‍ദാസ് അഭിനയിക്കുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് സ്ക്രീനിലെത്തുന്നത്. 2011ല്‍ പുറത്തെത്തിയ റേസ് എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനുമുന്‍പ് ഒരുമിച്ചെത്തിയത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തിന്‍റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജി.മാര്‍ത്താണ്ഡനാണ്. ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, പാവാട എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള മാര്‍ത്താണ്ഡൻ സിനിമയാണ് ജോണി ജോണി യെസ് അപ്പാ. വൈശാഖ സിനിമാസിന്‍റെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയെഴുതിയിരിക്കുന്നത് വെള്ളിമൂങ്ങയുടെ രചന നിര്‍വ്വഹിച്ച ജോജി തോമസാണ്. 

കൊച്ചി, ഏറ്റുമാനൂർ എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അനു സിതാര, കലാഭവൻ ഷാജോൺ, വിജയരാഘവൻ, ഗീത എന്നിവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 

click me!