ഓസ്കാര്‍ ശില്‍പ്പം അടിച്ചുമാറ്റിയാള്‍ പിടിയില്‍

Web Desk |  
Published : Mar 06, 2018, 08:47 AM ISTUpdated : Jun 08, 2018, 05:46 PM IST
ഓസ്കാര്‍ ശില്‍പ്പം അടിച്ചുമാറ്റിയാള്‍ പിടിയില്‍

Synopsis

കഴിഞ്ഞ ദിവസം ഓസ്കാര്‍ പുരസ്കാരദാനത്തിന് ശേഷം അവാര്‍ഡ് അടിച്ചുമാറ്റിയാള്‍ അറസ്റ്റില്‍

ലോ​സ് ആ​ഞ്ച​ല​സ്: കഴിഞ്ഞ ദിവസം ഓസ്കാര്‍ പുരസ്കാരദാനത്തിന് ശേഷം അവാര്‍ഡ് അടിച്ചുമാറ്റിയാള്‍ അറസ്റ്റില്‍. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ  ഫ്രാ​ൻ​സി​സ് മ​ക്ഡോ​ർ​മ​ന്‍റി​ന്‍റെ ഓസ്കാര്‍ ശില്‍പ്പമാണ് ടെ​റി ബ്ര​യാ​ന്‍റ് എന്നയാള്‍ സ്വന്തമാക്കിയത്. പുരസ്കാരദാനത്തിന് ശേഷം നടന്ന പാര്‍ട്ടിക്കിടയിലാണ് സംഭവം. അടിച്ചുമാറ്റിയ പുരസ്കാരവുമായി ഇയാള്‍ ഫേസ്ബുക്ക് ലൈവിലും വന്നു.

ഇതിനെ തുടര്‍ന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ ബ്ര​യാ​ന്‍റ് പി​ടി​യി​ലായി. അ​ത്താ​ഴ വി​രു​ന്നി​നി​ടെ മ​ക്ഡോ​ർ​മ​ന്‍റി​ന്‍റെ മേ​ശ​പ്പു​റ​ത്തു​നി​ന്നും ബ്ര​യാ​ന്‍റ് ഓ​സ്ക​ർ അ​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ഗ​വ​ർ​ണേ​ഴ്സ് ബാ​ളി​ലെ പ​രി​പാ​ടി​ക്ക് ടി​ക്ക​റ്റ് എ​ടു​ത്താ​ണ് ബ്ര​യാ​ന്‍റ് എ​ത്തി​യ​ത്. ലോ​സ് ആ​ഞ്ച​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ 20,000 ഡോ​ള​ർ കെ​ട്ടി​വ​ച്ച ശേ​ഷം ജാ​മ്യ​ത്തി​ൽ​വി​ട്ടു. 

ത്രീ ​ബി​ൽ​ബോ​ർ​ഡ്സ് ഔ​ട്ട്സൈ​ഡ് എ​ബ്ബിം​ഗ് മി​സൗ​റി​യി​ലെ പ്ര​ക​ട​ന​മാ​ണ് ഫ്രാ​ൻ​സി​സ് മ​ക്ഡോ​ർ​മ​ന്‍റി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി​യ​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് മ​ക്ഡോ​ർ​മ​ന്‍റ് ഓ​സ്ക​ർ പു​ര​സ്കാ​ര​ത്തി​നു അ​ർ​ഹ​യാ​കു​ന്ന​ത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബില്യണ്‍ ബോയ്സിൽ നിന്നും ബില്യൺ ബ്രോസിലേക്ക് എത്തുമ്പോൾ; വാഴ 2 ഏപ്രിൽ രണ്ടിന് പ്രദർശനം ആരംഭിക്കുന്നു
എവിടെയോ ഒരു ഛായ കാച്ചൽ..,'അനുഷ്ക ഒന്നുമല്ലാതായ മൊമെന്റ്' ! കത്തനാരില്‍ 'എജെപി', ഒടുവില്‍ വന്‍ ട്വിസ്റ്റ്