'പേടിപ്പിക്കാതെ ഒന്നുപോകൂ സുഹൃത്തെ' ചക്രക്കസേരയിലിരുന്ന് വിധിയോട് പറയുന്ന കൃഷ്ണകുമാറിനെ കാണാന്‍ മഞ്ജു എത്തി

Published : Nov 22, 2018, 09:42 AM ISTUpdated : Nov 22, 2018, 09:45 AM IST
'പേടിപ്പിക്കാതെ ഒന്നുപോകൂ സുഹൃത്തെ' ചക്രക്കസേരയിലിരുന്ന് വിധിയോട് പറയുന്ന കൃഷ്ണകുമാറിനെ കാണാന്‍ മഞ്ജു എത്തി

Synopsis

ചിറകില്ലാത്തവനല്ല, അനേകര്‍ക്ക് പ്രത്യാശ നല്കുന്ന, അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ് കൃഷ്ണകുമാറെന്നും കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കണമെന്നും മഞ്ജു

കൊച്ചി: ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം മുപ്പതുവര്‍ഷമായി പേറുന്ന കൃഷ്ണകുമാറെന്ന ആരാധകനെ കാണാന്‍ മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യര്‍ എത്തി. ചക്രക്കസേരയിലിരുന്ന് 'പേടിപ്പിക്കാതെ ഒന്നുപോകൂ സുഹൃത്തേ' എന്ന് വിധിയെ നോക്കി നിസാരമായി പറയുകയാണ് കൃഷ്ണകുമാറെന്നാണ് മഞ്ജു അനുഭവം പങ്കുവച്ചു. ചിറകില്ലാത്തവനല്ല, അനേകര്‍ക്ക് പ്രത്യാശ നല്കുന്ന, അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ് കൃഷ്ണകുമാറെന്നും കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കണമെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

മഞ്ജുവിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍


'പേടിപ്പിക്കാതെ ഒന്നുപോകൂ സുഹൃത്തേ' എന്ന് വിധിയെ നോക്കി നിസാരമായി പറയുകയാണ് കൃഷ്ണകുമാര്‍. മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം മുപ്പതുവര്‍ഷമായി ചക്രക്കസേരയിലിരുത്തിയിരിക്കുകയാണ് ഈ യുവാവിനെ. ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത രോഗങ്ങളില്‍പെട്ടതാണിത്. പക്ഷേ കൃഷ്ണകുമാറിനെ തോല്പിക്കാന്‍ ഈ ജനിതകരോഗത്തിന് സാധിച്ചിട്ടില്ല. ശരീരത്തില്‍ ഇഷ്ടപ്രകാരം ചലിപ്പിക്കാനാകുന്നത് കണ്ണുകള്‍ മാത്രമായിട്ടും മനസിനെ വിശാലമായ ആകാശങ്ങളിലേക്ക് പറത്തിവിട്ടുകൊണ്ട് കൃഷ്ണകുമാര്‍ പലതും ചെയ്യുന്നു. തന്നെപ്പോലെ ഡിസ്‌ട്രോഫി ബാധിതരായവര്‍ക്കുവേണ്ടി MIND എന്ന സംഘടനയുണ്ടാക്കിയതുമുതല്‍ ശാരീരിക വൈഷമ്യങ്ങളനുഭവിക്കുന്നവര്‍ക്കുവേണ്ടി സ്വന്തമായി വീല്‍സ് ഓണ്‍ വീല്‍ കാര്‍ മോഡിഫിക്കേഷന്‍ കമ്പനി എന്ന സ്വപ്‌നത്തില്‍ വരെയെത്തുന്നു അത്. കൃഷ്ണകുമാര്‍ അരികിലിരുന്നപ്പോള്‍ ഇച്ഛാശക്തിയുടെ പ്രകാശം ചുറ്റും നിറയുന്നതുപോലെയാണ് തോന്നിയത്. യൂറോപ്പിലേക്ക് പറക്കണമെന്ന മോഹവും അദ്ദേഹം പങ്കുവച്ചു. പ്രിയപ്പെട്ട കൃഷ്ണകുമാര്‍...നിങ്ങള്‍ ചിറകില്ലാത്തവനല്ല...അനേകര്‍ക്ക് പ്രത്യാശ നല്കുന്ന,അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ട പക്ഷിയാണ്...നിങ്ങൾ കൂടുതൽ ഉയരേക്ക് പറക്കൂ....

ഈ കൂടിക്കാഴ്ചക്ക് നിമിത്തമായ പ്രിയ സഹോദരൻ ശ്രീ. ഷിബുവിന് നന്ദി...

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്
'ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ'; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു