സ്നേഹിക്കുന്നവര്‍ക്ക് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍

Published : Jul 14, 2017, 11:50 PM ISTUpdated : Oct 04, 2018, 04:27 PM IST
സ്നേഹിക്കുന്നവര്‍ക്ക് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍

Synopsis

ദിലീപിന്‍റെ അറസ്റ്റും പുതിയ സംഭവവികാസങ്ങളും മറുനാട്ടിലെ മലയാളികളിലും ഞെട്ടലുണ്ടാക്കിയ പശ്ചാതലത്തിലായിരുന്നു മഞ്ജു വാര്യരുടെ ഗള്‍ഫ് പര്യടനം. സംഭവത്തിനുശേഷം ആദ്യമായാണ് മഞ്ചു  ഒരു സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുന്നത്. ആര്‍പ്പു വിളിയും കൈയ്യടികളോടെയും പ്രവാസികള്‍ മഞ്ചുവിനെ സ്വീകരിച്ചു. ഇത് ഒരു ഐക്യദാര്‍ഡ്യ പ്രഖ്യാപനം കൂടിയായിരുന്നു. തന്നെ സ്നേഹിക്കുന്ന ഗള്‍ഫിലെ മലയാളി സമൂഹത്തിന് നന്ദി പറയാനും മഞ്ജു മറന്നില്ല.

സ്വാഭാവികമായും മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യമുയരുമെന്ന് ഉറപ്പായതോടെ കനത്ത സുരക്ഷാ വലയത്തിലാണ് നടിയെ സ്റ്റേജിലെത്തിച്ചത്. എന്നാല്‍ നടിയെ  ആക്രമിച്ച കേസില്‍  ദിലീപ് കസ്റ്റഡിയിലായതിനെ കുറിച്ച് മഞ്ജു പ്രതികരിച്ചില്ല.

മഞ്ചുവാര്യരടക്കം ബ്രാന്‍റ് അംബാസിഡറായ കല്യാണ്‍ ജ്വല്ലേര്‍സിന്‍റെ റാസല്‍ഖൈമയിലെയും അജ്മാനിലെയും ഷോറൂമുകളുടെ ഉദ്ഘാടനത്തിനു പങ്കെടുക്കാനായാണ് കമലിന്‍റെ ആമിയുടെ ചിത്രീകണ തിരക്കിനിടയില്‍ നടി ദുബായിലെത്തിയത്. തമിഴ് നടന്‍ പ്രഭുവും ഒപ്പമുണ്ടായിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഷൂട്ടിം​ഗ് കഴിഞ്ഞില്ല, അപ്പോഴേക്കും റിലീസ് പ്രഖ്യാപിച്ച് ദൃശ്യം 3 ഹിന്ദി; മലയാളത്തിൽ എന്ന് ? ചോദ്യങ്ങളുമായി പ്രേക്ഷകർ
'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ