മകളെ കാണാന്‍ മഞ്ജു വാര്യര്‍ ദിലീപിന്‍റെ തറവാട്ടിലെത്തി ? സത്യം ഇതാണ്...

Published : Aug 26, 2017, 09:02 AM ISTUpdated : Oct 05, 2018, 02:57 AM IST
മകളെ കാണാന്‍ മഞ്ജു വാര്യര്‍ ദിലീപിന്‍റെ തറവാട്ടിലെത്തി ? സത്യം ഇതാണ്...

Synopsis

കൊച്ചി: മീനാക്ഷിയെ കാണാന്‍ ദിലീപിന്റെ ആലുവയിലെ തറവാട്ടു വീട്ടില്‍ മഞ്ജു വാരിയര്‍ എത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ദിലീപിനെതിരെയുള്‌ല ആറോപണങ്ങള്‍ക്ക് പിന്നില് മഞ്ജുവാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇത്  സംബന്ധിച്ച് മകള്‍ക്കുണ്ടായ തെറ്റിദ്ധാരണകള്‍ മാറ്റാനാണ് മഞ്ജു തറവാട്ടില്‍ എത്തിയതെന്നായിരുന്നു വാര്‍ത്ത.

ദിലീപിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് മഞ്ജുവാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയിലും മഞ്ജുവിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ ചിത്രമായ ആമിയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് മഞ്ജു വാരിയര്‍ കൊല്‍ക്കത്തയിലാണെന്നതാണ് വാസ്തവം. പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്ന് മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും. കെട്ടിച്ചമച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍ കുടുക്കുകയായിരുന്നെന്നും ആസൂത്രിത നീക്കമുണ്ടായിരുന്നെന്നുമാണ് ദിലീപിന്റെ വാദം.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒന്നാമന് 14 കോടി; നാലാമനായി മമ്മൂട്ടി, മോഹൻലാൽ പടത്തെ വെട്ടി ഭഭബ ! ആദ്യദിനം പണംവാരിയ മലയാള പടങ്ങൾ
മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ'യിലെ പ്രണയ ​ഗാന എത്തി