മന്യംപുലിയെ പ്രശംസിച്ച് മഹേഷ് ബാബു

By Web DeskFirst Published Dec 8, 2016, 1:08 PM IST
Highlights

മലയാളത്തില്‍ 125 കോടി രൂപയുടെ കളക്ഷന്‍ പിന്നിട്ട് ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. അതേസമയം പുലിമുരുകന്റെ തെലുങ്കു പതിപ്പും മികച്ച പ്രതികരണമാണ് നേടുന്നത്. മന്യംപുലി എന്ന പേരില്‍ എസ് കൃഷ്‍ണ റെഡ്ഡിയാണ് പുലിമുരുകനെ തെലുങ്കിലെത്തിച്ചത്.  മന്യംപുലിയെ കുറിച്ചും മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ചും തെലുങ്കിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ മികച്ച അഭിപ്രായമാണ് പറഞ്ഞതെന്ന് എസ് കൃഷ്‍ണറെഡ്ഡി പറയുന്നു.

സിനിമ കണ്ട വെങ്കടേഷും മഹേഷ് ബാബുവും സുരേഷ് ബാബുവുമൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. മഹേഷിന് സിനിമ വളരെ ഇഷ്‍ടപ്പെട്ടു. മന്യംപുലി കണ്ടിട്ട് ഹോളിവുഡ് നിലവാരത്തിലുള്ള മേക്കിംഗ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്.  തെലുങ്ക് സിനിമകളും ഈ നിലവാരത്തിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു- എസ് കൃഷ്‍ണ റെഡ്ഡി പറഞ്ഞു.

Latest Videos

 

 

click me!