മയാനദി കവിതപോലെ സുന്ദരമെന്ന് പ്രിയദര്‍ശന്‍

Published : Dec 26, 2017, 11:29 AM ISTUpdated : Oct 04, 2018, 05:51 PM IST
മയാനദി കവിതപോലെ സുന്ദരമെന്ന് പ്രിയദര്‍ശന്‍

Synopsis

ആഷിഖ് അബു ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ക്രിസ്മസ് ചിത്രം മായാനദിയെ വാനോളം പുകഴ്ത്തി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നതിന് പിന്നാലെ ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ഒരു സിനിമയാണെന്ന് തോന്നിയതേയില്ല. നടക്കുന്ന ഒരു സംഭവത്തിനൊപ്പം പോകുന്നതുപോലയാണ് തോന്നിയതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 

മലയാള സിനിമയിലെ മികച്ച ഛായാഗ്രഹണങ്ങളിലൊന്നാണ് മായാനദിയുടേത്. ആഷിഖ് അബു ഫേസ്ബുക്ക് പേജിലൂടെയാണ് പ്രിയദര്‍ശന്‍ ചിത്രത്തെ പ്രദര്‍ശിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടത്. ലിജോ ജോസ് പെല്ലിശ്ശേരി, ബേസില്‍ ജോസഫ് എന്നിവര്‍ക്ക് പുറമെ ഐശ്വര്യ ലക്ഷ്മി, അപര്‍ണ ബാലമുരളി എന്നിവരും അണിനിരക്കുന്നു.

അമല്‍ നീരദ് പ്രൊഡക്ഷനില്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ ഒ പി എം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍,ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നികള്‍ക്ക്ശേഷം സിനിമ ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്റെ മുത്തേ, നീ എപ്പോ എത്തി'? ഗൾഫിൽ ജോലി ചെയ്‍തിരുന്ന കടയിലെത്തി അസീസ്; വീഡിയോ വൈറൽ
ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി