
വിജയ്‌യും അറ്റ്ലിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രത്തിന് മെരസല്‍ എന്ന് പേരിട്ടു. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. താടിവച്ച വിജയുടെ പുതിയ ലുക്കാണ് ജെല്ലിക്കെട്ട് കാളകളുടെ പാശ്ചാത്തലത്തില്‍ ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്. ചിത്രത്തില്‍ വിജയ്ക്ക് മൂന്ന് നായികമാരുണ്ടെന്നാണ് റിപ്പോര്‍ട്ട് സമാന്ത, കാജൽ അഗർവാൾ, നിത്യമേനോന്‍ എന്നിവരാണ് സിനിമയിലെ നായികമാര്‍.
നേരത്തെ ഈ ചിത്രത്തില്‍ നിന്നും ജ്യോതിക പിന്മാറിയത് കോളിവുഡിൽ വലിയ വാർത്തയായിരുന്നു. തിരക്കഥയിലെ ചില അഭിപ്രായവ്യത്യാസങ്ങളാണ് നടി പിന്മാറാൻ കാരണമെന്നായിരുന്നു പറഞ്ഞു കേട്ടത്. കഥ കേട്ട ശേഷം ചില മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകനോട് ജ്യോതിക നിര്‍ദ്ദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് നടിയുടെ പിന്മാറ്റമെന്നാണ് വാർത്ത വന്നത്.
എന്നാല്‍ ഒരു ഓഡിയോ ലോഞ്ചില്‍,‘നായകന്മാർ ദയവ് ചെയ്ത് ഒന്നിൽ കൂടുതൽ നായികമാരെ ഒരു ചിത്രത്തിൽ പ്രണയിക്കുന്ന രീതി നിർത്തണം. സംവിധായകർ കുറച്ചുകൂടി സമൂഹത്തോട് ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു'.–ജ്യോതിക വ്യക്തമാക്കിയിരുന്നു. ജ്യോതികയുടെ ഈ പ്രസ്താവന വിജയ്‌യുടെ പുതിയ സിനിമയ്ക്കെതിരെയാണെന്നാണ് കോളിവുഡിൽ നിന്നുള്ള ചിലരുടെ അടക്കംപറച്ചിൽ.
തെറിയാണ് ഇതിന് മുന്‍പ് വിജയും അറ്റ്ലിയും ഒന്നിച്ച ചിത്രം. വന്‍ഹിറ്റായ ഈ ചിത്രത്തിന് ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ടിഎസ്എല്ലിന്‍റെ നൂറാമത് ചിത്രമാണ് മെരസല്‍ .
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ