
കൊച്ചി: ടെലിവിഷൻ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് സാജന്‍ സൂര്യ. വലിയൊരു ഇടവേളയ്ക്ക് ശേഷം സാജന്‍ സൂര്യ നായകനായി എത്തിയ ഗീതാ ഗോവിന്ദം എന്ന സീരിയല്‍ ഏഷ്യാനെറ്റില്‍ വിജയകരമായി സംപ്രേക്ഷണം തുടരുകയാണ്. ബിന്നി സെബാസ്റ്റ്യൻ ആണ് സീരിയലിൽ സാജൻ സൂര്യയുടെ നായികയായി എത്തുന്നത്.
സീരിയലിൽ നിത്യഹരിത നായകനാണെങ്കിലും മുതിർന്ന രണ്ട് പെൺമക്കളുടെ അച്ഛൻ കൂടിയാണ് സാജൻ സൂര്യ. കരിയറിലെയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയ വഴി ആരാധകരോട് പങ്കിടാറുണ്ട്.
മകള്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ സന്തോഷമാണ് താരം ഏറ്റവുമൊടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പ്ലേ സ്കൂളിൽ കൊണ്ടാക്കിയപ്പോൾ അമ്മ പോവല്ലേ എന്ന് കരഞ്ഞു വിളിച്ചയാൾ ഇന്ന് ഡിഗ്രി പാസായി ബെസ്റ്റ് ടാലന്റഡ് സറ്റുഡന്റ് ഓഫ് ബിഎസ് സി സൈക്കോളജി, രാജഗിരി കോളേജ് എന്ന അഭിമാനകരമായ നേട്ടം കൈവരിച്ചെന്നും സാജൻ സൂര്യ കുറിച്ചു.
സാജൻ സൂര്യയുടെ പോസ്റ്റിന്റെ പൂർണരൂപം: ''പ്ലേ സ്കൂളിൽ കൊണ്ടാക്കിയപ്പോൾ അമ്മ പോവല്ലേ എന്ന് കരഞ്ഞു വിളിച്ച മാളു, ഡിഗ്രി പാസായപ്പോൾ ബെസ്റ്റ് ടാലന്റഡ് സറ്റുഡന്റ് ഓഫ് ബിഎസ് സി സൈക്കോളജി, രാജഗിരി കോളേജ് എന്ന അഭിമാനകരമായ നേട്ടം നേടി ഞങ്ങളെ പ്രൗഡ് അച്ഛനും അമ്മയും ആക്കി. മീനുവിന് റോൾ മോഡലും ആയി.
ഇവിടെ ജോയിൻ ചെയ്യാൻ ഞങ്ങളെ സഹായിച്ച ജോബി കണ്ണമ്പാടം ചേട്ടനും ആൻസിൽ സിസ്റ്ററിനും ചെറിയ കാര്യങ്ങൾക്കുപോലും ഓടിയെത്തിയ എൻ്റെ പ്രിയ സുഹൃത്തുകളായ ഗിരീഷ് ചന്ദ്രൻ , സുനിൽ കുണ്ടറ , രേജു ചന്ദ്രൻ , അരുൺ ജി രാഘവൻ എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി''. സെലിബ്രിറ്റികളടക്കം നിരവധി പേർ സാജൻ സൂര്യയുടെ മകൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.