'അനുമോൾ കയ്യിലെ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാൻ വന്നുവെന്നൊക്കെ ചിലർ പറയും', എന്നാൽ സത്യമിതാണ്..; തുറന്നുപറഞ്ഞ് അനുമോൾ

Published : Mar 26, 2026, 02:28 PM IST
Anumol surgery

Synopsis

actress and bigg boss malayalam season 7 winner Anumol shares a video about her surgery. നടിയും ബിഗ് ബോസ് താരവുമായ അനുമോൾ കയ്യിലെ ഗാംഗ്ലിയൻ സിസ്റ്റ് എന്ന മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശരീരത്തിൽ ഇത്തരം മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ അവഗണിക്കരുതെന്നും ഉടൻ വൈദ്യസഹായം തേടണമെന്നും അവർ ആരാധകരെ ഓർമ്മിപ്പിച്ചു.

കയ്യിലെ മുഴക്ക് സർജറി ചെയ്ത വിവരം ആരാധകരുമായി പങ്കുവെച്ച് നടിയും ബിഗ്ബോസ് മലയാളം സീസൺ 7 വിജയയുമായ അനുമോൾ. ശരീരത്തിൽ മുഴകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അവഗണിക്കരുതെന്ന് അനുമോൾ പറയുന്നു. കയ്യിലെ കെട്ടുമായി പുറത്തിറങ്ങുമ്പോൾ അനുമോൾ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാൻ വന്നു എന്നൊന്നും പറഞ്ഞേക്കരുതെന്നും അനുമോൾ വീഡിയോയിൽ പറയുന്നു.

''ഒരു കുഞ്ഞ് സർജറിയുണ്ട്. വലിയ സംഭവമൊന്നുമല്ല. കയ്യിൽ‌ ഒരു സിസ്റ്റ് വളരുന്നുണ്ട്. ബിഗ് ബോസിലേക്ക് പോകുന്നതിന് മൂന്ന് മാസം മുമ്പാണ് അത് ശ്രദ്ധയിൽപ്പെട്ടത്. ആ സമയത്ത് സർജറിക്കുള്ള സമയം കിട്ടിയിരുന്നില്ല. റെസ്‌റ്റെടുക്കാൻ സമയം വേണമായിരുന്നു. അതുകൊണ്ട് സാഹചര്യം ഒത്തുവന്നപ്പോൾ സർജറി ചെയ്തേക്കാമെന്ന് കരുതി. ഗാംഗ്ലിയൻ സിസ്റ്റ് എന്നാണ് കയ്യിലെ മുഴയ്ക്ക് പറയുന്ന പേര്. ഒരു തരത്തിലുള്ള ഫാറ്റാണ് സിസ്റ്റായി മാറിയത്. പെട്ടെന്ന് ഇതുപോലുള്ള മുഴകൾ ശരീരത്തിൽ വരുമ്പോൾ ആളുകൾ ഭയക്കും. ഈ മുഴ കണ്ടപ്പോൾ ആദ്യം എനിക്കും പേടിയായിരുന്നു. അങ്ങനെയാണ് ആശുപത്രിയിൽ കാണിച്ചത്. എനിക്കറിയാവുന്ന ഡോക്ടർമാരോടെല്ലാം ഇക്കാര്യം പറഞ്ഞപ്പോൾ അവർ പേടിക്കേണ്ടെന്ന് പറഞ്ഞു. ചിലർക്കൊക്കെ വരുന്നതാണത്രേ. സർജറി ചെയ്ത് കളയാവുന്ന കാര്യമേയുള്ളൂ എന്നും പറഞ്ഞു.

'വൈകിപ്പിക്കരുത്, കണ്ടില്ലെന്ന് നടിക്കരുത്'

ഇതുപോലെ ശരീരത്തിൽ മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. വൈകിപ്പിക്കരുത്. കണ്ടില്ലെന്ന് നടിക്കരുത്. കീറി മുറിക്കലൊന്നും ഉണ്ടായിട്ടില്ല. വളരെ സിംപിളായ സർജറിയായിരുന്നു. സൂചി ഉപയോഗിച്ച് ഉള്ളിലെ പൾപ്പ് വലിച്ചെടുക്കുന്ന ചെറിയ പ്രോസസ് ആയിരുന്നു. ഇനിയും ചിലപ്പോൾ മുഴ തിരിച്ച് വരാൻ സാധ്യതയുണ്ട്. കയ്യിലെ കെട്ടുമായി പുറത്തിറങ്ങുമ്പോൾ അനുമോൾ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാൻ വന്നുവെന്നൊക്കെ ചിലർ വിചാരിക്കും. ഞരമ്പ് മുറിക്കാൻ എനിക്ക് വേറെ പണിയില്ലേ'', എന്നാണ് അനുമോൾ വീഡിയോയിൽ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

'നരേന്‍ ജനിച്ചതുകൊണ്ടല്ല വിഷ്‍ണു മരിച്ചത്'; സീരിയലിലെ കഥാപാത്രത്തെ പിരിഞ്ഞതിന്‍റെ വേദന പങ്കുവെച്ച് നടൻ പ്രബിൻ
'ഒറ്റക്കാണെന്ന് ഒരു നിമിഷം പോലും തോന്നിപ്പിക്കാത്തവൻ'; മകനെക്കുറിച്ച് ഹൃദയസ്പർശിയായ പോസ്റ്റുമായി വരദ